
ഹൈദരാബാദ്: സാമുദായിക സാഹോദര്യം നശിപ്പിക്കുന്ന വിധത്തില്‍ രാജ്യദ്രോഹ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സോഷ്യല്‍മീഡിയാ കമ്പനികള്‍ക്ക് എതിരെ കേസെടുത്ത് ഹൈദാരാബാദ് സൈബര്‍ സെല്‍ പോലിസ്. ടിക് ടോക്, വാട്‌സ്ആപ്, ട്വിറ്റര്‍ എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ട്. ഐപിസിയിലെ വിവിധ വകുപ്പുകളും ഐടി ആക്ട് 2000 ലെ വകുപ്പുകളും ചേര്‍ത്താണ് കേസ് .
വരുംദിവസങ്ങളില്‍ ഈ കമ്പനികളുടെ മാനേജ്‌മെന്റുകള്‍ക്ക് എതിരെ നോട്ടീസ് നല്‍കും.ഹൈദരാബാദിലെ മാധ്യമപ്രവര്‍ത്തകനായ സില്‍വാരി ശ്രീശൈലം കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സൈബര്‍ പോലിസ് കേസെടുത്തത്. ഹൈദരാബാദ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പോലിസിനോട് കേസ് രജിസ്ട്രര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. പൗരത്വ,എന്‍ആര്‍സി വിരുദ്ധ വീഡിയോകള്‍ ടിക് ടോക് പോലുള്ള മാധ്യമങ്ങളിലൂടെ വൈറലാകുന്നുവെന്നും ഇത് രാജ്യസുരക്ഷയ്ക്ക ്ഭീഷണിയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.