ലക്ഷ്മി വിലാസ് ബാങ്ക്-ഡിബിഎസ് ബാങ്ക് ലയനത്തിന് കേന്ദ്ര അനുമതി; ഡിബിഎസ് ബാങ്ക് 2,500 കോടി രൂപ നിക്ഷേപിക്കും

November 25, 2020 |
|
News

                  ലക്ഷ്മി വിലാസ് ബാങ്ക്-ഡിബിഎസ് ബാങ്ക് ലയനത്തിന് കേന്ദ്ര അനുമതി;  ഡിബിഎസ് ബാങ്ക് 2,500 കോടി രൂപ നിക്ഷേപിക്കും

ലക്ഷ്മി വിലാസ് ബാങ്ക്-ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിബിഎസ് ബാങ്കിന്റെ ഇന്ത്യന്‍ വിഭാഗത്തിലാകും ലക്ഷ്മി വിലാസ് ബാങ്ക് ലയിക്കുക. ഇതിന്റെ ഭാഗമായി 2,500 കോടി രൂപയാണ് ഡിബിഎസ് നിക്ഷേപം നടത്തുക.

പ്രതിസന്ധിയിലായ ലക്ഷ്മി വിലാസ് ബാങ്കിന് നവംബര്‍ 17നാണ് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം നിക്ഷേപകന് പരമാവധി പിന്‍വലിക്കാവുന്ന തുക 25,000 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തു. ലയനം പൂര്‍ണമായാല്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം നീക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി.

മുന്നുവര്‍ഷമായി തുടര്‍ച്ചയായി നഷ്ടം നേരിട്ടതോടെയാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ സാമ്പത്തിക നില മോശമായത്. അതോടെ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങി. ഭരണതലത്തിലുള്ള പ്രശ്നങ്ങളും ബാങ്കിനെ പ്രതിസന്ധിയിലാക്കി.

Related Articles

© 2025 Financial Views. All Rights Reserved