
രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയലകപ്പെടാന്‍ കാരണമെന്താണ്? വ്യവസായിക ലോകം ഇപ്പോള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം തൊഴിലാളികളെ പിരിച്ചുവിട്ടും, നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടിയുമുള്ള നീക്കങ്ങളാണ് അടുത്തകാലത്ത് നടത്തിയിട്ടുള്ളത്. മഹീന്ദ്ര അടക്കമുള്ള രാജ്യത്തെ മുന്‍ നിര വാഹന നിര്‍മ്മാണ കമ്പനികള്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോഴും.
എന്തുകൊണ്ടാണ് രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധികളിലേക്കും കടുത്ത വെല്ലുവിളിയിലേക്കും അകപ്പെട്ടതെന്ന് പലരും അന്വേഷിച്ചപകൊണ്ടിരിക്കുകയാണ്. അതില്‍ ചില കരാണങ്ങള്‍ എന്തെന്ന് പരിശോധിക്കുകയാണ്. വാഹന നര്‍മ്മാണ കമ്പനികള്‍ തകര്‍ച്ചയിലേക്ക് നീങ്ങാന്‍ കാരണം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ചില നയങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും, പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ മാറ്റി നിര്‍ത്തിയുള്ള നയങ്ങള്‍ കൈകൊണ്ടുവെന്നാണ് പൊതുവെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനം. വാഹന നിര്‍മ്മാണ കമ്പനികള്‍ പ്രതിസന്ധിയെ അഭിമുഖീരിക്കാന്‍ പ്രധാന കാരണം രാജ്യത്തെ ബാങ്കിങ്-ഇതര ധനകാര്യ സ്ഥാപനങ്ങളാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
രാജ്യത്തെ വാഹന വിപണിയിലെ മുഖ്യ ആകര്‍ഷണം ഇരുചക്ര വാഹനങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഇരുചക്രവാഹനങ്ങള്‍ പലരും വാങ്ങുന്നത് ലോണെടുത്തുകൊണ്ടാണ് വാങ്ങുന്നത്. ഇരുചക്രവാഹനങ്ങള്‍ക്ക് ലോണ്‍ കൊടുത്തിരുന്ന രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണതോടെ വാഹന നിര്‍മ്മാതാക്കളും സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ തുടങ്ങി. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ വായ്പ നല്‍കാന്‍ പണമില്ലാതെ വന്നപ്പോഴാണ് രാജ്യത്തെ മുന്‍ നിര വിഹന നിര്‍മ്മാണ കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങാനിടയക്കിയത്. മുന്‍ വര്‍ഷങ്ങളിലേതുപൊലെ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കാന്‍ സാധിക്കാത്തത് മൂലം പലര്‍ക്കും തങ്ങളുദ്ദേശിച്ച പോലെയുള്ള വാഹനങ്ങള്‍ സ്വന്തമാക്കാന്‍ പററ്റിയിട്ടില്ലെന്നത് എടുത്തുപറയേണ്ട പ്രധാന കാരണമാണ്.
കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച മലിനീകരണ നയവും വാഹന വിപണിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട.് 2020 ല്‍ പരിസ്ഥിതി മലീനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഭാരത് സ്റ്റേജ് 6 -മായി നിയമങ്ങള്‍ നടപ്പിലാക്കും. ഇതോടെ രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ പുറത്തിറക്കാനുദ്ദേശിച്ച മോഡലുകള്‍ പിന്‍വലിക്കേണ്ടി വരും. പുതിയ മോഡലുകള്‍ ബി എസ് 6ലേക്ക് മാറ്റാന്‍ രാജ്യത്തെ മുന്‍ നിര വാഹന നിര്‍മ്മാണ കമ്പനികള്‍ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. വാഹന വിപണിയില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികളുടെ വാഹനങ്ങള്‍ നിര്‍മ്മാണ ശാലകളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ വാഹന വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്തെ വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലുമാണ് വിവിധ കമ്പനികള്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് വിവരം.