
ഇന്ത്യയും, നേപ്പാളും തമ്മിലുള്ള ബന്ധം ഇപ്പോള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണത്തോടെ യാഥാര്‍ത്ഥ്യമാക്കിയ പെട്രോളിയം പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തകീരിച്ചതായി റിപ്പോര്‍ട്ട്. മോതിഹാരി-ആംലെഖ്ഗന്‍ജ് പദ്ധതി പ്രധാനമന്ത്രി നേരന്ദ്രമോദിയും, നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലയും ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇരുവിഭാഗം നേതാക്കളും ഉദ്ഘാടനം ചെയ്തത്. അതേസമയം ദക്ഷിണേഷ്യയില്‍ തന്നെ ആദ്യത്തെ അതിര്‍ത്തി കടന്നുള്ള പെട്രോളിയം പൈപ്പ്‌ലൈന്‍ പദ്ധതിയാണിത്.
പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ഇരുവിഭാഗം രാഷ്ട്രങ്ങളും തമ്മിലുളള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുന്നതിന്റെ ഏറ്റവും വലിയ അടയാളമിതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വ്യക്തമാക്കി. രണ്ട് ദശലക്ഷം പെട്രോള്‍-കെമിക്കല്‍ ശുദ്ധീകരിച്ച് നേപ്പാളില്‍ വിതരണം നടത്താന്‍ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയിലൂടെ ഊര്‍ജ മേഖലയെ ശക്തിപ്പെടുത്താനും, കൂടുതല്‍ സംരക്ഷണം ഉറപ്പുവരുത്താനും സാധിക്കും.