
വാഷിങ്ടണ്‍: രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിക്കുന്നു. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ബാരലിന് 110 ഡോളറിന് മുകളിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ഡബ്യുടിഐ ക്രൂഡിന്റെ വില 108 ഡോളര്‍ പിന്നിട്ടു. റഷ്യയുടെ യുക്രൈന്‍ അധിനിവേശമാണ് എണ്ണ വില കുതിച്ചുയരാനുള്ള പ്രധാന കാരണം.
യുദ്ധം കനക്കുന്നതോടെ എണ്ണ വിതരണത്തില്‍ തടസങ്ങള്‍ ഉണ്ടാവുമെന്നും ആശങ്കയുണ്ട്. ഇത് വില വീണ്ടും ഉയരുന്നതിന് ഇടയാക്കും. യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും റഷ്യക്കെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റഷ്യയുടെ എണ്ണയും പ്രകൃതി വാതകവും വിപണിയിലേക്ക് എത്രത്തോളം എത്തുമെന്നതിലും അനിശ്ചിതത്വമുണ്ട്. ഇതും എണ്ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ 100 ദിവസമായി ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് കഴിയുന്നതോടെ കമ്പനികള്‍ വില ഉയര്‍ത്തുമെന്ന് ഉറപ്പാണ്. ഇത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥക്കും വലിയ പ്രതിസന്ധിയാവും സൃഷ്ടിക്കുക. ഇന്ധന വില ഉയരുന്നത് പണപ്പെരുപ്പത്തിന്റെ തോതും ഉയര്‍ത്തും.