ക്രിപ്റ്റോ വിപണിയില്‍ നിക്ഷേപകര്‍ക്ക് ആവേശം; മൂല്യം കുതിക്കുന്നു

October 02, 2021 |
|
News

                  ക്രിപ്റ്റോ വിപണിയില്‍ നിക്ഷേപകര്‍ക്ക് ആവേശം;  മൂല്യം കുതിക്കുന്നു

ക്രിപ്റ്റോ വിപണിയില്‍ നിക്ഷേപകര്‍ക്ക് ആഹ്ലാദം പകരുന്ന കാഴ്ചയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ദൃശ്യമാകുന്നത്. കോയിനുകളുടെ മുന്നേറ്റത്തോടെ വിപണി നേട്ടത്തിലേക്ക് ചുവടു വയ്ക്കുകയാണ്. ബിറ്റ്കോയിന്‍, എഥിരിയം, കാര്‍ഡാനോ, റിപ്പിള്‍ തുടങ്ങിയ മുന്‍നിര കോയിനുകളെല്ലാം വിപണിയില്‍ നേട്ടം സ്വന്തമാക്കി. അതേ സമയം ടെതര്‍ കോയിന്‍, യുഎസ്ഡി കോയിന്‍ തുടങ്ങിയ കോയിനുകള്‍ മൂല്യത്തില്‍ താഴേക്ക് പോയി. ക്രിപ്‌റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ.

ഏറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. ക്രിപ്റ്റോ വിപണി അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക.

കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്കോയിന്‍ 5.88 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. നിലവില്‍ 37,05,455 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 65.9 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5.71 ശതമാനം ഉയര്‍ന്നു. നിലവില്‍ 2,56,784 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 28.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Related Articles

© 2025 Financial Views. All Rights Reserved