
ക്രിപ്റ്റോ വിപണിയില്‍ ഇടിവ് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ കോയിനുകള്‍ക്ക് സാധിച്ചില്ല. എന്നാല്‍ ബിറ്റ്കോയിന്‍ മൂല്യം 0.28 ശതമാനം ഉയര്‍ന്നു. മറ്റ് മുന്‍നിര കോയിനുകളെല്ലാം തന്നെ മൂല്യത്തില്‍ താഴേക്ക് പോയി. നിക്ഷേപകര്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുന്ന മറ്റൊരു കോയിന്‍ പോള്‍ക്കഡോട്ട് കോയിനാണ്.
നിലവില്‍ 35,64,147 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 61.5 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.36 ശതമാനം താഴേക്ക് പോയി. നിലവില്‍ 2,59,507 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 27.8 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ കാര്‍ഡാനോ കോയിന്‍ 3.05 ശതമാനം ഇടിഞ്ഞു. നിലവില്‍ 188.51 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.7 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ടെതര്‍ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.05 ശതമാനമാണ് താഴേക്ക് പോയത്. നിലവില്‍ 79.3 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്.
റിപ്പിള്‍ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.06 ശതമാനം മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. നിലവില്‍ 84.53 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. അതേ സമയം പോള്‍ക്കഡോട്ട് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.16 ശതമാനം വര്‍ധനവ് സ്വന്തമാക്കി. നിലവില്‍ 2,854.92 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.6 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
നിലവില്‍ പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉപയോഗം അടിസ്ഥാനപ്പെടുത്തി ക്രിപ്‌റ്റോ കറന്‍സികളെ തരംതിരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന. സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്‌റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്‌റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്.