
ക്രിപ്റ്റോ വിപണി നേട്ടത്തിലാണ് ചൊവ്വാഴ്ച വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12.15 വിനിമയ നിരക്ക് അനുസരിച്ച് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് യുഎന്‍ഐ കോയിനാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 13.19 ശതമാനത്തിന്റെ നേട്ടമാണ് യുനിസ്വാപ് സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ വിനിമയം ചെയ്യുന്ന നിരക്ക് 2,187.42 രൂപയാണ്. 2,33,862.56 മില്യണ്‍ ആണ് യുനിസ്വാപ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
ഡോജ് കോയിനും ഇന്ന് മികച്ച നിലയില്‍ തന്നെ വിനിമയം നടത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7.13 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഡോജ് കോയിന് ഉണ്ടായിരിക്കുന്നത്. 18.86 രൂപയാണ് നിലവിലെ വിനിമയ നിരക്ക്. 2,24,638.92 മില്യണാണ് ഡോജ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. ബിറ്റ് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നേടിയത് 5.08 ശതമാനത്തിന്റെ വളര്‍ച്ചയാണ്. നിലവില്‍ 33,94,920 രൂപയ്ക്കാണ് ബിറ്റ് കോയിന്‍ വിനിമയം നടത്തപ്പെടുന്നത്. 6,37,58,929.91 മില്യണ്‍ ആണ് ബിറ്റ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
എഥിരിയവും ഇന്ന് മികച്ച പ്രകടനം കാഴ്ച വച്ചു കൊണ്ടിരിക്കുന്നു. 24 മണിക്കൂറുകള്‍ക്കുള്ളില്‍ 6.94 ശതമാനത്തിന്റെ വളര്‍ച്ചയാണ് എഥിരിയം കോയിനുകള്‍ക്ക് ഉണ്ടായിരിക്കുന്നത്. 2, 32,258.69 രൂപയ്ക്കാണ് നിലവില്‍ എഥിരിയം വിനിമയം നടത്തപ്പെടുന്നത്. 2,71,81,417.04 മില്യണാണ് എഥിരിയത്തിന്റെ മാര്‍ക്കറ്റ് ക്യാപ്.
കാര്‍ഡാനോ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 4.36 ശതമാനം വളര്‍ച്ച നേടി. നിലവില്‍ 109.29 രൂപയ്ക്കാണ് വിനിമയം നടത്തുന്നത്. 35,09,565.07 മില്യണാണ് കാര്‍ഡാനോ കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എക്സ്ആര്‍പി കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3.54 ശതമാനം നേട്ടം സ്വ്ന്തമാക്കി. 60.57 രൂപയ്ക്കാണ് നിലവില്‍ എക്സ്ആര്‍പി കോയിനുകള്‍ വിനിമയം നടത്തപ്പെടുന്നത്. 28,11,514.40 മില്യണാണ് എക്സ്ആര്‍പിയുടെ മാര്‍ക്കറ്റ് ക്യാപ്.
ബിനാന്‍സ് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3.39 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. 26,205.66 രൂപ നിരക്കിലാണ് നിലവില്‍ വിനിമയം നടക്കുന്നത്. 44,06,141.99 മില്യണ്‍ ആണ് ബിനാന്‍സ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. പോള്‍ക്ക്ഡോട്ട് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നേടിയിരിക്കുന്നത് 5.94 ശതമാനത്തിന്റെ വളര്‍ച്ചയാണ്. 1,517.81 രൂപയ്ക്കാണ് നിലവില്‍ പോള്‍ക്കഡോട്ട് കോയിന്‍ വിനിമയം നടത്തപ്പെടുന്നത്. 14, 90, 907.05 മില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
യുഎസ്ഡി കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.04 ശതമാനത്തിന്റെ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവില്‍ 74.44 രൂപയ്ക്കാണ് വിനിമയം നടക്കുന്നത്. 20,63,616.83 മില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.