
കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്റ്റോ വിപണി നിക്ഷേപകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. കോയിനുകളെല്ലാം മൂല്യത്തില്‍ കൂപ്പുകുത്തുന്ന കാഴ്ചയാണ് വിപണിയിലുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ നിക്ഷേപകര്‍ക്ക് നേട്ടം നല്‍കിയ കോയിനുകളെല്ലാം താഴേക്ക് പോയി. ഈ തിരിച്ചടിയ്ക്കിടയില്‍ നിക്ഷേപകര്‍ക്ക് ആശ്വസമായത് കോസ്മോസ് കോയിനുകള്‍ മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2.62 ശതമാനത്തിന്റെ നേട്ടമാണ് കോസ്മോസ് കോയിനുകള്‍ നേടിയിരിക്കുന്നത്. നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത് 1,256.33 രൂപയ്ക്കാണ്. 276.3 ബില്യണാണ് കോസ്മോസ് കോയിനുകളുടെ മാര്‍ക്കറ്റ് ക്യാപ്.
വിപണിയിലെ ഏറ്റവും പഴക്കമേറിയും ജനപ്രീതിയുള്ളതുമായ ക്രിപ്റ്റോ കറന്‍സി ബിറ്റ്കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.24 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. നിലവില്‍ 35,31,519 രൂപയ്ക്കാണ് ബിറ്റ്കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 64.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.99 ശതമാനം താഴേക്ക് പോയി. നിലവില്‍ 2,38,987 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 28.2 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 1.94 ശതമാനത്തിന്റെ ഇടിവാണ് കാര്‍ഡാനോ കോയിനുകള്‍ നേരിട്ടിരിക്കുന്നത്. നിലവില്‍ 158.37 രൂപയ്ക്കാണ് കാര്‍ഡാനോ കോയനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.0 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ടെതര്‍ കോയിനുകള്‍ 0.14 ശതമാനം താഴേക്ക് പോയി. 78.22 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. റിപ്പിള്‍ കോയിനുകളും കഴിഞ്ഞ 24 മണിക്കൂറില്‍ മ്യൂല്യത്തില്‍ താഴേക്ക് പതിച്ചു. 3.31 ശതമാനത്തിന്റെ ഇടിവാണ് റിപ്പിള്‍ കോയിനുകള്‍ നേരിട്ടിരിക്കുന്നത്. നിലവില്‍ 87.90 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.1 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
അടുത്തിടെ താരമായ ക്രിപ്റ്റോ കറന്‍സി ഡോജ് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 6.34 ശതമാനം ഇടിഞ്ഞു. നിലവില്‍ 23.63 രൂപയ്ക്കാണ് ഡോജ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. പോള്‍ക്കഡോട്ട് കോയിനുകള്‍ 7.56 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ നേരിട്ടിരിക്കുന്നത്. നിലവില്‍ 1,890.83 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.9 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
യുനിസ്വാപ് കോയിനുകള്‍ക്ക് 8.13 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2,098.67 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.3 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ഐയോട്ട കോയിനുകള്‍ 5.14 ശതമാനം താഴേക്ക് പോയി 76.74 രൂപയ്ക്കും നിയോ കോയിനുകള്‍ 5.39 ശതമാനം ഇടിഞ്ഞ് 4,085 രൂപയ്ക്കും സ്റ്റെല്ലര്‍ കോയിനുകള്‍ 5.11 ശതമാനം താഴേക്ക് പോയി 27.25 രൂപയ്ക്കുമാണ് നിലവില്‍ വിനിമയം നടത്തപ്പെടുന്നത്.