
മുംബൈ: തിങ്കളാഴ്ച്ച ഭൂരിപക്ഷം ക്രിപ്റ്റോകറന്‍സികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ നാണയങ്ങളുടെ സംയോജിത വിപണി മൂല്യം 1.54 ശതമാനം വര്‍ധിച്ച് 1.66 ലക്ഷം കോടി ഡോളറിലെത്തി. വിപണിയിലെ പൊതുവായ പോസിറ്റീവ് ട്രെന്‍ഡ് മുന്‍നിര്‍ത്തി ബിറ്റ്കോയിന്‍ 1.2 ശതമാനം നേട്ടം രാവിലെ കുറിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന സമയം ബിറ്റ്കോയിന്‍ വില 36,633.75 ഡോളര്‍ രേഖപ്പെടുത്തി. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ യൂണിറ്റൊന്നിന് 26.56 ലക്ഷം മുടക്കേണ്ട സ്ഥിതിയാണ് ഇന്ന്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 79.70 ബില്യണ്‍ ഡോളറിന്റെ ക്രിപ്റ്റോ ഇടപാടുകളാണ് വിപണിയില്‍ നടന്നത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 22.07 ശതമാനം ഇടിവ് വില്‍പ്പന മൂല്യത്തില്‍ സംഭവിച്ചു. ഇതേസമയം, സ്ഥിരത കൈവരിച്ച ക്രിപ്റ്റോ നാണയങ്ങളില്‍ 61.40 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ നടന്നു. മൊത്തം ക്രിപ്റ്റോ വിപണിയുടെ 77.04 ശതമാനം വരുമിത്. ഇതിനിടെ ആഗോള ടെക്ക് ഭീമന്മാരായ ഗൂഗിള്‍ ക്രിപ്റ്റോകറന്‍സികള്‍ക്ക് അനുകൂലമായ നിലപാടെടുത്തത് നിക്ഷേപകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളുടെ പരസ്യം സ്വീകരിക്കുമെന്നും അമേരിക്കയിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ക്രിപ്റ്റോ വാലറ്റ് പരസ്യങ്ങള്‍ അനുവദിക്കുമെന്നു ഗൂഗിള്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ഓഗസ്റ്റ് 3 മുതല്‍ ഇവ പ്രാബല്യത്തില്‍ വരും.
പുതിയ നിയമം അമേരിക്കയിലുള്ള ക്രിപ്റ്റോ വാലറ്റുകള്‍ക്ക് മാത്രമായിരിക്കും ബാധകമാവുക. എന്നാല്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ നല്‍കുന്ന പരസ്യം ഗൂഗിള്‍ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കും. ഗൂഗിളിന്റെ പുതിയ നയം മുന്‍നിര്‍ത്തി ക്രിപ്റ്റോ വാലറ്റുകള്‍ക്ക് അമേരിക്കയിലെ ഫെഡറല്‍, സ്റ്റേറ്റ് ബാങ്കുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രാവിലെ സമയം ഏഴരയ്ക്കുള്ള ക്രിപ്റ്റോ വിപണിയുടെ ചിത്രം ചുവടെ കാണാം.
ബിറ്റ്കോയിന്‍ ബിടിസി - 36,372.30 ഡോളര്‍ (0.97 ശതമാനം നേട്ടം)
എഥീറിയം ഇടിഎച്ച് - 2,771.43 ഡോളര്‍ (3.87 ശതമാനം നേട്ടം)
ടെതര്‍ (യുഎസ്ഡിടി) - 1.00 ഡോളര്‍ (മാറ്റമില്ല)
ബൈനാന്‍സ് കോയിന്‍ ബിഎന്‍ബി - 398.02 ഡോളര്‍ (0.48 ശതമാനം നേട്ടം)
കാര്‍ഡാനോ എഡിഎ - 1.69 ഡോളര്‍ (1.17 ശതമാനം നേട്ടം)
ഡോജ്കോയിന്‍ ഡോഗി - 0.3719 ഡോളര്‍ (0.44 ശതമാനം നേട്ടം)
എക്സ്ആര്‍പി എക്സ്ആര്‍പി - 0.9636 ഡോളര്‍ (3.42 ശതമാനം നേട്ടം)
പോള്‍ക്കഡോട്ട് ഡിഓടി - 24.88 ഡോളര്‍ (2.81 ശതമാനം നേട്ടം)
യുഎസ്ഡി കോയിന്‍ യുഎസ്ഡിസി - 1.00 ഡോളര്‍ (0.03 ശതമാനം നേട്ടം)
യുണിസ്വാപ് യുഎന്‍ഐ - 26.31 ഡോളര്‍ (1.18 ശതമാനം നേട്ടം)