അറ്റാദായത്തില്‍ 180 ശതമാനം വര്‍ധനയുമായി സിഎസ്ബി ബാങ്ക്; 148 കോടി രൂപ അറ്റാദായം നേടി

January 22, 2022 |
|
News

                  അറ്റാദായത്തില്‍ 180 ശതമാനം വര്‍ധനയുമായി സിഎസ്ബി ബാങ്ക്; 148 കോടി രൂപ അറ്റാദായം നേടി

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ സിഎസ്ബി ബാങ്ക് 148.25 കോടി രൂപ അറ്റാദായം നേടി. തൊട്ടുമുന്‍വര്‍ഷം ഇതേകാലയളവില്‍ അറ്റാദായം 53.05 കോടി രൂപയായിരുന്നു. 180 ശതമാനം വര്‍ധനയാണ് അറ്റാദായത്തിലുണ്ടായിരിക്കുന്നത്. രണ്ടാംപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായത്തില്‍ 25 ശതമാനം വര്‍ധനയും ഉണ്ടായിട്ടുണ്ട്.

2021 ഡിസംബര്‍ 31 അവസാനിച്ച ഒന്‍പത് മാസക്കാലയളവില്‍ ബാങ്ക് 471.67 കോടി രൂപ പ്രവര്‍ത്തനലാഭം നേടി. 2020 ഡിസംബര്‍ 31 അവസാനിച്ച കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തനലാഭത്തില്‍ എട്ട് ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. റിക്കവറിയുടെ കാര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം വലിയ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ സിവിആര്‍ രാജേന്ദ്രന്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved