ഇന്ന് ബാങ്ക് പണിമുടക്ക്; സിഎസ്ബി ജീവനക്കാര്‍ക്ക് പിന്തുണയുമായി മറ്റു ബാങ്ക് ജീവനക്കാരും

October 22, 2021 |
|
News

                  ഇന്ന് ബാങ്ക് പണിമുടക്ക്; സിഎസ്ബി ജീവനക്കാര്‍ക്ക് പിന്തുണയുമായി മറ്റു ബാങ്ക് ജീവനക്കാരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി) ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാരടക്കം സമരത്തില്‍ പങ്കുചേരും. ഇതോടെ സംസ്ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന് പൂര്‍ണമായും സ്തംഭിക്കും.

റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താത്ക്കാലിക നിയമനം നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിഎസ്ബി ബാങ്ക് ജീവനക്കാര്‍ സമരം നടത്തുന്നത്. കാനഡ ആസ്ഥാനമായിട്ടുള്ള ഫെയര്‍ഫാക്‌സ് കമ്പനി സിഎസ്ബി ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

മാനേജ്‌മെന്റ് നടപടികളില്‍ പ്രതിഷേധിച്ച് മാസങ്ങളായി തുടരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്ത സമര സമിതിയുടെ സംസ്ഥാന വ്യാപക പണിമുടക്ക്. ഇന്ന് പണിമുടക്കും നാളെ നാലാം ശനിയാഴ്ചയും തുടര്‍ന്നു ഞായറാഴ്ചയും വരുന്നതോടെ മൂന്നു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

Related Articles

© 2025 Financial Views. All Rights Reserved