കോവിഡ്-19 ഫേസ്ബുക്കിനെയും ഗൂഗിളിനെയും എങ്ങനെ ബാധിക്കും; ഈ മേഖലയെ ആശ്രയിക്കുന്ന ബിസിനസ് സംരംഭങ്ങളെല്ലാം പ്രതിസന്ധി നേരിടുമോ?

April 03, 2020 |
|
News

                  കോവിഡ്-19 ഫേസ്ബുക്കിനെയും ഗൂഗിളിനെയും എങ്ങനെ ബാധിക്കും; ഈ മേഖലയെ ആശ്രയിക്കുന്ന ബിസിനസ് സംരംഭങ്ങളെല്ലാം പ്രതിസന്ധി നേരിടുമോ?

കോവിഡ്-19 ടെക് കമ്പനികളുടെ നിലനില്‍പ്പിനെ ഗുകരുതരമായ രീതിയില്‍ ബാധിക്കും. മാത്രമ്ല, ബിസിനസ് പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചതോടെ ഫേസ്ബുക്കിന്റെയും, ഗൂഗിളിന്റെ വരുമാനത്തില്‍ വലിയ രീതിയില്‍ ഇടിവ് രേഖപ്പെടുത്തിയേക്കും. ടെക് ഭീമന്‍മാരായ ഗൂഗിളിനും, ഫെയ്സ്ബുക്കിനും 44 ബില്യണ്‍ ഡോളറിന്റെ അധിക നഷ്ടം വന്നേക്കുമെന്നാണ് വിലയിരുത്തല്‍.  കോവിഡ്-19 ആഗോളതലത്തില്‍ പടരുന്ന സാഹചര്യത്തില്‍  ജീവനക്കാരെ പിരിച്ചുവിട്ടുമുള്ള കടുത്ത നടപടികളിലേക്കാണ് ആഗോളതലത്തിലെ പ്രമുഖ ടെക് കമ്പനികളെല്ലാം ഇപ്പോള്‍ നീങ്ങുന്നത്. 

ടെക് ഭീമന്‍മാരായ  ഫേസ്ബുക്കിന്റെയും,ഗൂഗിളിന്റെയും വരുമാനത്തില്‍  നടപ്പുവര്‍ഷം വലിയ  കുറവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.  പരസ്യവരുമാനത്തിലടക്കം ഭീമമായ കുറവാകും രേഖപ്പെടുത്തുക.  2020 ല്‍ മാത്രം ഗൂഗിളിന്റെ വരമാനം 12.75 ബില്യണ്‍  ഡോളറിലേക്ക് ചുരുങ്ങും.  കോവിഡ്-19  ഭീതി മൂലം  ഫെയ്സ്ബുക്കിന്റെ വരുമാനത്തില്‍ ആകെ  28.6 ബില്യണ്‍  ഡോളര്‍ ഇടിവ് രേഖപ്പെടുത്തും. അതായത് ഏകദേശം 18 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. വരുമാനത്തില്‍ ഇടിവ് വരുന്നതോടെ ഗൂഗിളിനെ ആശ്രയിച്ച് നില്‍ക്കുന്ന വെബ്സൈറ്റുകളെല്ലാം പ്രതിസന്ധിയിലേക്ക് വഴുതി വീഴും. നിരവധി ജീവനക്കാരുടെ വരുമാനത്തെയുമെല്ലാം ഗുരുതമായ രീതിയില്‍  ബാധിക്കുകയും ചെയ്യും.  

പ്രമുഖ ടെക് കമ്പനി കൂടിയായ ഫെയ്സ് ബുക്കിന്റെ വരുമാനത്തിലും കുറവ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട. പ്രധാനമയും പരസ്യവരുമാനമാകും കുറയുക.  കമ്പനിയുടെ പരസ്യവരുമാനം 67.8 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങും. ഏകദേശം 15.7 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ഇതില്‍ രേഖപ്പെടുത്തുക. ആഗോളതലത്തിലെ ബിസിനസ് പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചലമായതോടെ പരസ്യ കമ്പനികളുടെ നിലനില്‍പ്പും പോലും ഇപ്പോള്‍ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്.  

അതേസമയം 2021 ല്‍, ഫെയ്‌സ്ബുക്കിന്റെ പരസ്യ ബിസിനസ്സ് ''കുതിച്ചുയരും'' എന്ന് പ്രവചിക്കപ്പെടുന്നു, ഏകദേശം 23% വര്‍ധിച്ച് 83 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തിട്ടുണ്ട്. ജോണ്‍ ബ്ലാക്ക്ലെഡ്ജിന്റെ നേതൃത്വത്തിലുള്ള കോവന്‍ അനലിസ്റ്റ് ടീം ഇക്കാര്യത്തില്‍ ഒരു പ്രവചനം നടത്തിയത്.  ഫേസ് ബുക്കിന്റെയും,  ഗൂഗിളിന്റെ പരസ്യവരുമാനം ഇടിയുന്നത് ടെക് മേഖല വലിയ അപകടത്തിലേക്ക് തള്ളിവിടുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved