
ആഗോള വ്യാപകമായി സൈബര്‍ ആക്രമണത്തന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഹാക്കര്‍മാര്‍ വലിയ സൈബര്‍ അറ്റാക്ക് നടത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഏകദേശം 85 ബില്യണ്‍ ഡോളര്‍ മുതല്‍ 119 ബില്യണ്‍ ഡോളര്‍ വരെ സാമ്പത്തിക നഷ്ടമുണ്ടാകുന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഹാക്കര്‍മാര്‍ ഒരുങ്ങിക്കഴിഞ്ഞെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.
ഇമെയിലിലൂടെയുള്ള വന്‍ സൈബര്‍ ആ്ര്രകമണത്തിനാണ് ഹാക്കര്‍മാര്‍ ഒരുങ്ങുന്നത്. ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖല തുടങ്ങിയവയിലാണ്. ഹാക്കര്‍മാരുടെ ആക്രമണം യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയിലുമാണ് വ്യാപിപ്പിക്കുക. അമേരിക്കയ്ക്ക് സൈബര്‍ ആക്രമണത്തിലൂടെ 89 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടവും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 76 ബില്യണ്‍ ഡോളറിന്റെ നഷ്ടവും ഉമ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഏകദേശം 600,000 ബിസിനസ് മേഖലകളെയാണ് ഹാക്കര്‍മാര്‍ സൈബര്‍ അറ്റാക്കിനായി നീക്കം നടത്തുന്നത്.
ലോകത്തിലെ ഇ-കൊമേഴസ് മേഖലയിലുള്ള ഇടപാടചുകളെയും ഹാക്കര്‍മാര്‍ ലക്ഷ്യം വെക്കുന്നുണ്ട്. ആഗോള സാമ്പത്തക മേഖലയ്ക്ക് കടുത്ത വെല്ലുവിളിയായിട്ടാണ് ഹാക്കര്‍മാര്‍ ഇനി പ്രവേശിക്കുക. വികസിത രാജ്യങ്ങളിലെ കംപ്യൂട്ടറിലേക്ക് പ്രവേശിച്ചാണ് ഹാക്കര്‍മാര്‍ ഇത്തരമൊരു നടപടികളിലേക്ക് നീങ്ങുന്നത്. സൈബര്‍ ഒറ്റാക്കിനായി ഹാക്കര്‍മാര്‍ ഇപ്പോള്‍ സംഘടിച്ചുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വാര്‍ത്തയെ ഗൗരവത്തോടെയാണ് ലോക രാഷ്ട്രങ്ങള്‍ കാണുന്നത്.