ആഴ്ചയില്‍ 4 ദിവസം ജോലി ചെയ്താല്‍ മതിയാകും; ആശ്വാസ പ്രഖ്യാപനവുമായി ഒരു ഐടി കമ്പനി

September 29, 2021 |
|
News

                  ആഴ്ചയില്‍ 4 ദിവസം ജോലി ചെയ്താല്‍ മതിയാകും; ആശ്വാസ പ്രഖ്യാപനവുമായി ഒരു ഐടി കമ്പനി

പ്രഫഷണലുകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഒരു ഐടി കമ്പനി. കമ്പനി വാരാന്ത്യ അവധി ദിനങ്ങള്‍ക്ക് പുറമെ വെള്ളിയാഴ്ചകളിലാണ് ഇനി അവധി നല്‍കുന്നത്. ഇതോടെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം എന്നതിന് പകരം നാല് ദിവസം ജോലി ചെയ്താല്‍ മതിയാകും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ അവധി ലഭിക്കുന്നതോടെ നീണ്ട അവധി ദിനങ്ങളാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്.

ജീവനക്കാര്‍ക്ക് ഒഴിവു ദിനങ്ങള്‍ കൂടുതലായി ലഭിക്കുന്നത് കാര്യക്ഷമത ഉയര്‍ത്തുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു. നിലവില്‍ മുംബൈ ഓഫീസിലെ പോളിസി സ്ഥിരമാക്കാനാണ് കമ്പനി അധികൃതര്‍ തയ്യാറെടുക്കുന്നത്. ടീം അംഗങ്ങളുടെ ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തിയാണ് നടപടി എന്ന് ടിഎസി സെക്യൂരിറ്റി സ്ഥാപകനും സിഇഒയുമായ തൃഷ്‌നീത് അറോറ പറഞ്ഞു. ടിഎസി സെക്യൂരിറ്റി കമ്പനിയുടെ ആസ്ഥാനം സാന്‍ ഫ്രാന്‍സിസ്‌കോയിലാണ്. കൊവിഡ് വ്യാപനം മുതല്‍, ലോകമെമ്പാടുമുള്ള കമ്പനികളിലെ ജീവനക്കാര്‍ നാല് ദിവസത്തെ പ്രവൃത്തി ദിനത്തിനായി ആവശ്യപ്പെടുന്നുണ്ട്.

ചില കമ്പനികള്‍ ഇ് നടപ്പാക്കിയിരുന്നു. ജപ്പാനും ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇപ്പോള്‍ നിര്‍ബന്ധമായി അഞ്ച് ദിവസങ്ങള്‍ ആണ് ജോലി ചെയ്യേണ്ടത്. പകരം ജീവനക്കാരെ നാല് ദിവസം ജോലി ചെയ്യാന്‍ അനുവദിക്കുന്ന രീതിയില്‍ പുതിയ ലേബര്‍ കോഡ് രൂപീകരിക്കാന്‍ കമ്പനികളെ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ജീവനക്കാര്‍ ദിവസത്തില്‍ 12 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ആണ് ഇത് പ്രാബല്യത്തില്‍ വരിക.

കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനും ജോലിക്കാവശ്യമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും എല്ലാം ജീവനക്കാര്‍ക്ക് അധികം സമയം നല്‍കുന്നതാണ് പുതിയ നിയമം. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ജപ്പാനാണ് ഇത്തരമൊരു നടപടിയുമായി എത്തിയ്. വര്‍ക്ക് ലൈഫ് ബാലന്‍സ് മെച്ചപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക രംഗത്തിനും ഇതുകൊണ്ട് ഗുണമുണ്ടെന്ന് ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ശാരീരിക മാനസികാരോഗ്യം മെച്ചപ്പെട്ടാല്‍ പ്രവര്‍ത്തക്ഷമത കൂടും എന്നതാണ് ഈ വാദത്തിന് പിന്നില്‍.

2020-ല്‍ ജാപ്പനീസ് തൊഴിലാളികള്‍ 1590 മണിക്കൂറുകളാണ് ശരാശരി ജോലിചെയ്തത്. ലോകത്ത് മിക്കയിടത്തും അഞ്ച് ദിവസം എട്ടു മണിക്കൂര്‍ വീതമാണ് ആളുകള്‍ ജോലി ചെയ്യുന്നത്. ആഴ്ചയില്‍ 40 മണിക്കൂര്‍. ജോലി സമയം കുറയ്ക്കുന്നത് ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമോ എന്നറിയാന്‍ ആദ്യം പഠനം നടത്തിയത് മൈക്രോ സോഫ്റ്റാണ്. ജപ്പാനില്‍ തുടര്‍ച്ചയായ രണ്ടു വാരാന്ത്യ അവധി ദിനങ്ങള്‍ക്ക് പുറമെ വെള്ളിയാഴ്ച കൂടെ അവധി നല്‍കുകയായിരുന്നു. ജീവനക്കാരുടെ കാര്യക്ഷമത 40 ശതമാനം വര്‍ധിച്ചു എന്നാണ് കണ്ടെത്തല്‍. 92 ശതമാനം ജീവനക്കാര്‍ക്കും കുറഞ്ഞ സമയം ജോലി ചെയ്യാനാണ് ഇഷ്ടം. വൈദ്യുത ഉപയോഗവും 20 ശതമാനത്തിലധികം കുറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved