
ന്യൂഡല്‍ഹി: രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാല്‍ ബാങ്കുകളടക്കം, തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെ ക്രിപ്‌റ്റോ കറന്‍സികളുടെ ഭീഷണികളില്‍ നിന്ന് വേലികെട്ടി സംരക്ഷിക്കുന്ന നയം മാത്രമാണ് ഏറ്റെടുത്തതെന്നാണ് ആര്‍ബിഐ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. സുപ്രീംകോടതയില്‍ ആര്‍ബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ) നല്‍കിയ ഹരജിയാണ് ആര്‍ബിഐ നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ ഔദ്യോഗിക സ്ഥാപനങ്ങള്‍ ക്രിപ്‌റ്റോ കറന്‍സി വഴി ഇടപാടുകള്‍ നടത്തുന്നത് നിരോധിച്ചുകൊണ്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 2018 ല്‍ പുറത്തുവിട്ട സര്‍ക്കുലര്‍ ചോദ്യം ചെയ്തുകൊണ്ടാണ് internet and Mobile Association of India (IAMAI) സുപ്രീംകോടതിയില്‍ഹരജി സമര്‍പ്പിച്ചത്. നിലവില്‍ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളും, എക്‌സ്‌ചെയ്ഞ്ചുകളും നല്‍കിയ സംഘടനയുടെ കൂട്ടായ്മയായ ഐഎഎംഎഐ (ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഐ) നല്‍കിയ ഹരജിയെയാണ് കേന്ദ്രബാങ്ക് 30 പേജോളം വരുന്ന സത്യവാങ്മൂലത്തിലൂടെ തീരുമാനം രേഖപ്പെടുത്തിയത്.
രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട് നിവധി ആരോപണങ്ങളാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. ക്രിപ്‌റ്റോ കറന്‍സികളില്‍ നികുതി വെട്ടിപ്പും തട്ടിപ്പും പെരുകാന്‍ കാരണമാകുമെന്നാണ് ഒരുവിഭാഗം ഇപ്പോഴും അഭിപ്രായപ്പെടുന്നത്. അതേസമയം ക്രിപ്‌റ്റോ കറന്‍സിയില്‍ നിയമപരവും, സാമ്പത്തികപരവുമായി വിശ്വാസ്യതയുടെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നത്. ഭീകരവാദ ഫണ്ടിംഗും, കള്ളപ്പണ ഒഴുക്കും ക്രിപ്‌റ്റോ കറന്‍സി വഴിയും നടക്കാനുള്ള സാധ്യതകള്‍ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സേവനങ്ങള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബാങ്ക് മുതിര്‍ന്നത്.