രാജ്യത്തെ അഞ്ചാമത്തെ സമ്പന്നനായി രാധാകിഷന്‍ ദമാനി; ലക്ഷ്മി മിത്തലിനെ പിന്നിലാക്കി റെക്കോര്‍ഡ് നേട്ടം; രാധാകിഷന്‍ ദമാനിയുടെ ആസ്തി 13.30 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

February 15, 2020 |
|
News

                  രാജ്യത്തെ അഞ്ചാമത്തെ സമ്പന്നനായി രാധാകിഷന്‍ ദമാനി; ലക്ഷ്മി മിത്തലിനെ പിന്നിലാക്കി റെക്കോര്‍ഡ് നേട്ടം;  രാധാകിഷന്‍ ദമാനിയുടെ ആസ്തി 13.30 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ചാമത്തെ സമ്പന്നനായി മാറിയിരിക്കുകയാണ് ഡി മാര്‍ട്ട് ഉടമ രാധാകിഷന്‍ ദമാനി. കമ്പനിയുടെ ഓഹരി വില കഴിഞ്ഞദിവസം കുത്തനെ ഉയര്‍ന്നതോടെയാണ്   രാധാകിഷന്‍ ദിമാനി രാജ്യത്തെ അഞ്ചാമത്തെ സമ്പന്നനായി മാറിയത്.  ഇതോടെ ദമാനിയുടെ ആസ്തി 13.30 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു.  അതേസമയം ലക്ഷ്മി മിത്തലിന്റെ 13.10 ബില്യണ്‍ ഡോളറിനെ കടത്തിവെട്ടിയിരിക്കുകയാണ് രാധാകിഷന്‍.  ഫെബ്രുവരി 5 ന് ഓഹരി വില്‍പ്പന പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 13 ന് അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2,559 രൂപയായി കുതിച്ചുയര്‍ന്നതോടെയാണ് രാധാകിഷന്‍ ദമാനിയുടെ ആസ്തിയില്‍ ഭീമമായ വര്‍ധനവ് രേഖപ്പെടുത്തിയത്. 3,032.5 കോടി രൂപ ലഭിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (ഓഫ്സ്) വഴി 2.28 ശതമാനം ഓഹരികള്‍ പ്രൊമോട്ടര്‍മാര്‍ വില്‍ക്കുമെന്നും കമ്പനി അറിയിച്ചത് വന്‍ നേട്ടമായി. 

ഓഹരി വില റെക്കോര്‍ഡ് വേഗത്തില്‍ ഇനിയും കുതിച്ചുയര്‍ന്നാല്‍ രാധാകിഷന്‍ ദമാനിയുടെ ആസ്തിയില്‍ ഇനിയും വര്‍ധനവ് രേഖപ്പെടുത്തും.  അതേസമയം രാധാകിഷന്‍ ദമാനിക്ക് പിറകെയുള്ള സമ്പന്നര്‍ ഗൗതം അദാനി,  സുനില്‍ മിത്തല്‍ എന്നിവരാണ്.  ഗൗതം അദാനിയുടെ ആസ്തി 10.9 ബില്യണ്‍ ഡോളറും, സുനില്‍ മിത്തലിന്റെ ആസ്തി 9.62 ബില്യണ്‍ ഡോളറുമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

എന്നാല്‍ രാധാകിഷന്‍ ദമാനി, ഗോപികിഷന്‍ എസ് ദമാനി, ശ്രീകാന്താദേവി ആര്‍ ദമാനി, കിരാണ്ടേവി ജി ദമാനി എന്നിവരുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിച്ചേക്കുമെന്ന റിപ്പോര്‍ട്ടുളുണ്ട്. മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ചില്‍ സമര്‍പ്പിച്ച ഫലയിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.  1.48 കോടി രൂപയോളം വരുന്ന ഓഹരികളാണ് വിറ്റഴിക്കുക. ഓഹരി വില  2049 രൂപയായിരിക്കുമെന്നും ബിഎസ്ഇയില്‍ സമര്‍പ്പിച്ച ഫയലിംഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.  

രാജ്യത്തെ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പലചരക്ക് സ്ഥാപനമാണ് അവന്യു സൂപ്പര്‍മാര്‍ട്ട്.  രാജ്യത്താകെ അന്യു സൂപ്പര്‍മാര്‍ട്ടിന് 196 സ്റ്റോറുകളാണ് ഉള്ളത്.  കുറഞ്ഞ നിരക്കില്‍ കമ്പനി ഉത്പ്പന്നങ്ങള്‍ വിറ്റഴിച്ചതോടെ വന്‍ നേട്ടം കൊയ്യാനു സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഫിബ്രുവരി 11 ന് രാധാകിഷന്‍ അദാനിയുടെ ആസ്തി  11.9 ബില്യണ്‍ ഡോളറായിരുന്നു.  ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയില്‍ 5.2 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു.  അതേസമയം രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷ് അംബാനിയാണ്. 

രാജ്യത്തെ പ്രമുഖ വ്യവസായും  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുമുണ്ട്. ഫോബ്സിന്റെ 'റിയല്‍-ടൈം ബില്യണയര്‍ ലിസ്റ്റിലാണ് മുകേഷ് അംബാനി ലോക കോടീശ്വരന്‍മാരുടെ പട്ടികയിലെ റാങ്ക് നില മെച്ചപ്പെടുത്തിയത്. കമ്പനിയുടെ വിപണി മൂലധനം 10 ലക്ഷം കോടി രൂപയായി ഉയര്‍ന്നതോടെയാണ് ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തിയത്. അതേസമയം ഫോബ്സ് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മുകേഷ് അംബാനിയുടെ റാങ്ക് നില 13ാം സ്ഥാനമായിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved