നാല് ശതമാനം ഡിഎ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ഇതോടെ ബേസിക് പേ 17 ശതമാനത്തില്‍ നിന്നും 21 ശതമാനത്തിലേക്ക്; കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസം

March 13, 2020 |
|
News

                  നാല് ശതമാനം ഡിഎ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ഇതോടെ ബേസിക് പേ 17 ശതമാനത്തില്‍ നിന്നും 21 ശതമാനത്തിലേക്ക്; കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസം

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത (ഡിയേര്‍നസ് അലവന്‍സ്) നാല് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് തീരുമാനം എടുത്തത്. 

17 ശതമാനമായിരുന്ന ബേസിക് പേ/ പെന്‍ഷന്‍ തുക 21 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അതായത് ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിച്ചു എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. നിലവില്‍ കുറഞ്ഞത് 50 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും 65 ലക്ഷത്തോളമുള്ള പെന്‍ഷനായ ആളുകള്‍ക്കും ഉപകരിക്കുന്നതാണ് ഈ തീരുമാനം. ജനുവരി 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക. ഖജനാവിലെ ഏതാണ്ട് 14,500 കോടി രൂപയാണ് ഇതിനായി ചെലവ് വരുന്നത്.

Related Articles

© 2025 Financial Views. All Rights Reserved