ഡാക്ക് പേ ആപ്പ്: തപാല്‍ വകുപ്പും ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കും ചേര്‍ന്ന് ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പ് പുറത്തിറക്കി

December 16, 2020 |
|
News

                  ഡാക്ക് പേ ആപ്പ്: തപാല്‍ വകുപ്പും ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കും ചേര്‍ന്ന് ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പ് പുറത്തിറക്കി

ന്യൂഡല്‍ഹി: തപാല്‍ വകുപ്പും ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കും ചേര്‍ന്ന് ഒരു പുതിയ ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പ് 'ഡാക്ക് പേ' പുറത്തിറക്കി. രാജ്യമെമ്പാടും എല്ലാവരെയും ഡിജിറ്റല്‍ പണമിടപാടിലേക്ക് ഉള്‍ച്ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഡാക്ക് പേ വെറുമൊരു ഡിജിറ്റല്‍ ആപ്പ് മാത്രമല്ല, മറിച്ച് തപാല്‍ മാര്‍ഗ്ഗത്തിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ ഉറപ്പാക്കുന്നു.
 
ആഭ്യന്തര പണം കൈമാറ്റം, ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും ഉള്ള തുക ഡിജിറ്റല്‍ ആയി നല്‍കല്‍, ബയോമെട്രിക്കിലൂടെ നോട്ട് രഹിത ഇടപാടുകള്‍, ഏതു ബാങ്കിലും ഉള്ള ഉപഭോക്താവിനും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ബാങ്കിങ് സേവനങ്ങള്‍ എന്നിവ ഡാക്ക് പേയിലൂടെ ലഭ്യമാണ്.

കൊറോണ 19 മഹാമാരി കാലത്ത്, ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കിയ ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ, ഡാക്ക് പേ ഉദ്ഘാടനവേളയില്‍ മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ് അഭിനന്ദിച്ചു.ഡാക്‌പേയുടെ സമാരംഭം തപാല്‍ വകുപ്പിന്റെ പാരമ്പര്യത്തിന് മുതല്‍കൂട്ടാണ്.സാമ്പത്തികമായി ഉള്‍ക്കൊള്ളുന്ന ഒരു ആത്മനിര്‍ഭര്‍ ഭാരതത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിലേക്കുള്ള ഒരു പുതിയ ചുവട് വയ്പ്പ് കൂടിയാണ് ഇതെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

ഓരോ ഇന്ത്യക്കാരന്റെയും സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പരിഹാരമാണ് ഡാക് പേയെന്ന് ചടങ്ങില്‍ ഐപിപിബി ബോര്‍ഡ് സെക്രട്ടറിയും ചെയര്‍മാനുമായ പ്രദീപ്ത കുമാര്‍ ബിസോയി പറഞ്ഞു.ഞങ്ങളുടെ മുദ്രാവാക്യം-ഓരോ ഉപഭോക്താവും പ്രധാനമാണ്, ഓരോ ഇടപാടുകളും പ്രാധാന്യമര്‍ഹിക്കുന്നു, ഓരോ നിക്ഷേപവും വിലപ്പെട്ടതാണ്, 'ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് എംഡിയും സിഇഒയുമായ ജെ വെങ്കട്ടരാമു പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved