
ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള വിദേശ നിക്ഷേ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്ന തീയതി കേന്ദ്രസര്‍ക്കാര്‍ നീട്ടിയേക്കുമെന്ന് സൂചന. ഫിബ്രുവരി 1ന് നടപ്പിലക്കേണ്ട എഫ്ഡിഐ നയത്തില്‍ വരുത്തിയ മാറ്റങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന തീയതി നീട്ടുമെന്നവാര്‍ത്ത പുറത്ത് വന്നിട്ടുള്ളത്. എഫ്ഡിഐ നയത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും ഒരു വ്യക്തത നല്‍കിയിട്ടില്ലെന്ന് ആമസോണും ഫ്‌ളിപ്കാര്‍ട്ടും പറഞ്ഞിരുന്നു.എഫ്ഡിഐ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്ന തീയതി നീട്ടിവെക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ കേന്ദ്രസര്‍ക്കാറിനോട് നേരത്തെ അപേക്ഷിച്ചിരുന്നു.
അതേ സമയം നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് സൂചന. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് വിലയിരുത്തല്‍. അതേ സമയം കേന്ദ്രസര്‍ക്കാറിന്റെ എല്ലാ ചട്ടങ്ങളും ഞങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് ഇ-കൊമേഴ്‌സ് കമ്പനികള്‍ അവകാശപ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ എഫ്ഡിഐ നയത്തില്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരും.
പുതിയ ഇ-കൊമേഴ്‌സ് നയത്തില്‍ ഉത്പന്നങ്ങള്‍ കമ്പനികള്‍ ഏതെങ്കിലുമൊരു സൈറ്റില്‍ മാത്രമായി വില്‍പ്പന നടത്താന്‍ പാടില്ലന്ന നിര്‍ദേശമാണുള്ളത്. ഇ-കൊമേഴസ് ഏതെങ്കിലുമൊരു കമ്പനിയുടെ ഉത്പന്നങ്ങള്‍ 25 ശതമാനത്തില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്ന ചട്ടങ്ങളാണ് കേന്ദ്രസര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഈ നയം ഇ-കൊമേഴ്‌സ് കമ്പനികള്‍ കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വന്നേക്കും. എന്നാല്‍ ഇത്തരം നയം സര്‍ക്കാര്‍ നടപ്പിലാക്കുന്നത് മുകേഷ് അംബാനിയെ പോലെയുള്ളവരെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് ആരോപണം. മുകേഷ് അംബാനിയുടെ റിലയന്‍സ് കഴിഞ്ഞ ദിവസം ഇ-കൊമേഴ്‌സ് വ്യാപാരത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.