എഫ്എംസിജി ബിസിനസില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാന്‍ കമ്പനികള്‍; ആറ് മാസം കൊണ്ട് പ്രതീക്ഷിക്കുന്നത് ഇരട്ടി വില്‍പ്പന

January 01, 2020 |
|
News

                  എഫ്എംസിജി ബിസിനസില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാന്‍ കമ്പനികള്‍; ആറ് മാസം കൊണ്ട് പ്രതീക്ഷിക്കുന്നത് ഇരട്ടി വില്‍പ്പന

കൊച്ചി: 2020ല്‍ രാജ്യത്തെ എഫ്എംസിജി മേഖലയില്‍ ഉണര്‍വുണ്ടാകുമെന്ന് കണക്കുകൂട്ടി വ്യാപാരികള്‍. 2019ല്‍ മാന്ദ്യം സാരമായി ബാധിച്ച ഗ്രാമീണമേഖലയിലെ എഫ്എംസിജി ബിസിനസില്‍ ഇത്തവണ വര്‍ധനവുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഇടിവ് സംഭവിച്ചതാണ് ഗൃഹോപകരണങ്ങള്‍ക്കായുള്ള ചെലവ് കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരായത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കുറഞ്ഞ അളവിലുള്ള പാക്കറ്റുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത് ഉള്‍പ്പെടെ നിരവധി വിപണനതന്ത്രങ്ങളാണ് നടപ്പാക്കുക. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഓഫര്‍ സെയിലും വിപുലമാക്കിയേക്കും. പുതുവര്‍ഷത്തിന്റെ പകുതിയാകുമ്പോഴേക്കും എഫ്എംസിജി വില്‍പ്പന ഇരട്ടിയാക്കിയാണ് വര്‍ധിപ്പിക്കുക. ജിഡിപി 6.5% 7% വളര്‍ച്ച രേഖപ്പെടുത്തിയാല്‍ പ്രതീക്ഷയ്‌ക്കൊത്തം എഫ്എംസിജി മേഖല പ്രതീക്ഷയ്‌ക്കൊത്ത് ഉയരും. പ്രീമിയം ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ചെറുപതിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

ഗ്രാമീണ മേഖലയിലും ഇന്‍ഫ്രാ പദ്ധതികളിന്മേലുള്ള സര്‍ക്കാരിന്റെ ചെലവഴിക്കല്‍ വിപണിക്ക് ഗുണം ചെയ്യും. ജിഡിപി വളര്‍ച്ച,കമ്മോഡിറ്റി ഇന്‍ഫ്‌ളേഷന്‍,മികച്ച മഴക്കാലം തുടങ്ങിയവയെയും ആശ്രയിച്ചാണ് വിപണിയുടെ ഗതിയുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.ആദ്യ രണ്ട് പാദത്തിലും എഫ്എംസിജി മേഖല മുന്നേറാന്‍ ബുദ്ധിമുട്ടുകയും അതിന് ശേഷമായിരിക്കും വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്യുമെന്ന് ഈഡല്‍വെയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അബ്‌നീഷ് റോയ് അറിയിച്ചു.

 

Related Articles

© 2025 Financial Views. All Rights Reserved