
രുചികരമായ തൈര് ബ്രാന്റ് ആയ എപ്പിഗാമിയയുടെ ഡ്രം ഫുട്ട്‌സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ബോളിവുഡ് നടി ദീപിക പദുകോണ്‍ നിക്ഷേപം നടത്തി. പുതിയ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാനും പുതിയ നഗരങ്ങളിലേക്ക് പ്രവേശിപ്പിക്കാനും ഈ നിക്ഷേപം ഉപയോഗപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.
2015 ജൂണില്‍ ആരംഭിച്ച എപ്പിഗാമിയ ഇപ്പോള്‍ 20 സ്റ്റോക്കില്‍ ലഭ്യമാണ്. ഗ്രീക്ക് യോഗര്‍ട്ട്, അര്‍ട്ടിസനല്‍ തൈര്, സ്‌നാക്ക് പാക്ക്, മിഷ്്ടി ഡോയി, സ്മൂത്തികള് എന്നിവയില്‍ ഇവ ലഭ്യമാണ്. 10,000 ടച്ച് പോയിന്റുകളില്‍ ഫ്‌ളേവര്‍ തൈര് ബ്രാന്‍ഡ് റീട്ടെയില്‍ ചെയ്യുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 50,000 ഔട്ട്‌ലെറ്റുകള്‍ ആണ് ഇവ ലക്ഷ്യമിടുന്നത്.
ദീപികയുടെ എപ്പിഗാമിയയിലെ നിക്ഷേപം മറ്റൊരു തലത്തില്‍ ഉപഭോക്താക്കളെ ബ്രാന്‍ഡ് സ്‌കെയിലിലേക്ക് എത്തിക്കുമെന്ന് എപ്പിഗാമിയ വ്യക്തമാക്കി.