
ബ്രിട്ടീഷ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ ഡീപ്‌മൈന്റ് സഹസ്ഥാപകന്‍ മുസ്തഫ സുലൈമാന്‍ ഗൂഗിളിലേക്ക്. വിവാദപരമായ ഹെല്‍ത്ത് ആപ്പിന് സ്ട്രീം ഡവലപ്പ് ചെയ്യാനാണ് സുലൈമാന്‍ സഹായിക്കുക.
ദശലക്ഷക്കണക്കിന് എന്‍എച്ച്എസ് രോഗികളില്‍ നിന്ന് നേരിട്ടുള്ള സമ്മതമില്ലാതെ വിവരങ്ങള്‍ ശേഖരിച്ചതിനെതുടര്‍ന്ന് വിവാദത്തിലായ ഹെല്‍ത്ത് ആപ്ലിക്കേഷനായ സ്ട്രീംസ് വികസിപ്പിക്കാന്‍ സുലൈമാന്‍ സഹായിച്ചിരുന്നു.
ഈ വര്‍ഷം ആദ്യം Google ഹെല്‍ത്തുമായി സ്ട്രീമുകള്‍ സംയോജിപ്പിച്ചു. ഗൂഗിളുമായി സഹകരിച്ച് ഡാറ്റാ സെന്ററുകളിലെ ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുക,ആന്‍ഡ്രോയിഡ് ബാറ്ററി പെര്‍ഫോമന്‍സ്,ഗൂഗിള്‍ പ്ലേയുടെ ഒപ്റ്റിമൈസേഷന്‍ തുടങ്ങി നിരവധി കാര്യങ്ങളുടെ വികാസത്തില്‍ അദേഹം പങ്കാളിയായിട്ടുണ്ട്. അതേസമയം ഗൂഗിളില്‍ അദേഹത്തിന്റെ പുതിയ റോള്‍ എന്തായിരിക്കുമെന്ന കാര്യം അദേഹം പുറത്തുവിട്ടിട്ടില്ല.