
ജെറ്റ് എയര്‍വെയ്‌സിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. നിലവിലുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പെട്ടെന്ന് വിമാന സര്‍വ്വീസ് നിര്‍ത്തിയതിനാല്‍ ഉപഭോക്തൃ പരാതികള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസയച്ചത്.
ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് അനൂപ് ജയ്‌റാം ഭാംബാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), വ്യോമയാന മന്ത്രാലയം എന്നിവരോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ജൂലൈ 16-ന് കേസ് വീണ്ടും പരിഗണിക്കും. ഉപഭോക്തൃ അവകാശ പ്രവര്‍ത്തകനായ ബെജോണ്‍ കെ. മിശ്രയാണ് അപേക്ഷ നല്‍കിയത്.
ഇടക്കാലാടിസ്ഥാനത്തില്‍ ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍ ഉടന്‍ സസ്‌പെന്റ് ചെയ്യപ്പെട്ടതിനാല്‍ യാത്രക്കാര്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ടിക്കറ്റ് തുക പൂര്‍ണ്ണമായി തിരികെ നല്‍കുന്നതിന് അനുവദിക്കണമെന്നോ അല്ലെങ്കില്‍ മറ്റൊരു യാത്രാമാര്‍ഗം നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മുന്‍കൂര്‍ അറിയിപ്പ് കൂടാതെ 100 ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതിനാല്‍ യാത്രക്കാര്‍ക്ക് അവരുടെ അടിയന്തര ഔദ്യോഗിക, വ്യക്തിപരമായ കാര്യങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.