
ലാപ്ടോപ്പ്, ടെന്റ്, സ്റ്റാന്‍ഡ്, ടാബ്ലറ്റ് എന്നീ മോഡുകളിലേക്ക് എളുപ്പം മാറ്റാന്‍ കഴിയുന്നതാണ് പുതിയ ഡെല്‍ ഇന്‍സ്പിറോണ്‍ 14 2 ഇന്‍ 1. ഇന്റല്‍, എഎംഡി എന്നീ കോണ്‍ഫിഗറേഷനുകളില്‍ ലഭിക്കും. രണ്ട് വകഭേദങ്ങള്‍ക്കും 14 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്സല്‍) ടച്ച് ഡിസ്പ്ലേ നല്‍കി. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രൊസസര്‍ വരെ നല്‍കിയതാണ് ഇന്റല്‍ വേരിയന്റ്. 2 ജിബി ജിഡിഡിആര്‍5 ഗ്രാഫിക്സ് മെമ്മറി സഹിതം എന്‍വിഡിയ ജിഫോഴ്സ് എംഎക്സ്350 ജിപിയു വരെ നല്‍കി. റൈസന്‍ 7 5700യു സിപിയു, റേഡിയോണ്‍ ഗ്രാഫിക്സ് എന്നിവ വരെ ലഭിച്ചതാണ് എഎംഡി വേരിയന്റ്. 16 ജിബി വരെ ഡിഡിആര്‍4 റാം, 512 ജിബി എം.2 പിസിഐഇ എന്‍വിഎംഇ എസ്എസ്ഡി ലഭിച്ചു. എച്ച്ഡിഎംഐ പോര്‍ട്ട്, രണ്ട് യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ് എ പോര്‍ട്ടുകള്‍, ഒരു യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. വൈഫൈ 6, ബ്ലൂടൂത്ത് വേര്‍ഷന്‍ 5 എന്നിവ കൂടി നല്‍കി. 54 വാട്ട് ഔര്‍ വരെ ബാറ്ററികളാണ് രണ്ട് മോഡലുകളും ഉപയോഗിക്കുന്നത്.
ഡെല്‍ ഇന്‍സ്പിറോണ്‍ 14, ഡെല്‍ ഇന്‍സ്പിറോണ്‍ 15 പരിഷ്‌കരിച്ച ഡെല്‍ ഇന്‍സ്പിറോണ്‍ 14 ലാപ്ടോപ്പിന്റെ കാര്യമെടുത്താല്‍, 14 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്സല്‍) ഡിസ്പ്ലേ നല്‍കി. അതേസമയം ഡെല്‍ ഇന്‍സ്പിറോണ്‍ 15 ഉപയോഗിക്കുന്നത് 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്സല്‍) ഡിസ്പ്ലേയാണ്. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രൊസസറുകളാണ് ഡെല്‍ ഇന്‍സ്പിറോണ്‍ 14 ലാപ്ടോപ്പിന് കരുത്തേകുന്നത്. എന്‍വിഡിയ ജിഫോഴ്സ് എംഎക്സ്450 ജിപിയു വരെ നല്‍കി. അതേസമയം, ഇന്റല്‍, എഎംഡി കോണ്‍ഫിഗറേഷനുകളില്‍ ഡെല്‍ ഇന്‍സ്പിറോണ്‍ 15 ലഭിക്കും. 16 ജിബി വരെ ഡിഡിആര്‍4 റാം, ഒരു ടിബി വരെ എം.2 പിസിഐഇ എന്‍വിഎംഇ എസ്എസ്ഡി സ്റ്റോറേജ് എന്നിവ ലഭിച്ചതാണ് ലാപ്ടോപ്പുകള്‍. എച്ച്ഡിഎംഐ പോര്‍ട്ട്, തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ട്, യുഎസ്ബി ടൈപ്പ് സി 3.2 ജെന്‍ 2 പോര്‍ട്ട്, രണ്ട് യുഎസ്ബി ടൈപ്പ് എ 3.2 ജെന്‍ 1 പോര്‍ട്ടുകള്‍, എസ്ഡി കാര്‍ഡ് റീഡര്‍, ഹെഡ്ഫോണ്‍/മൈക്രോഫോണ്‍ കോംബോ ജാക്ക്, വൈഫൈ 6 എന്നിവയാണ് ഇന്‍സ്പിറോണ്‍ 14, ഇന്‍സ്പിറോണ്‍ 15 ലാപ്ടോപ്പുകളുടെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍. രണ്ട് സ്പീക്കറുകള്‍, ഡുവല്‍ ഡിജിറ്റല്‍ മൈക്രോഫോണ്‍ അറേ എന്നിവ നല്‍കി. രണ്ട് ലാപ്ടോപ്പുകള്‍ക്കും കരുത്തേകുന്നത് 54 വാട്ട് ഔര്‍ വരെ ബാറ്ററികളാണ്.