അമൂല്യ ലോഹവ്യവസായം പ്രതിസന്ധിയില്‍; കാരണം ഇതാണ്

January 03, 2022 |
|
News

                  അമൂല്യ ലോഹവ്യവസായം പ്രതിസന്ധിയില്‍; കാരണം ഇതാണ്

മൈക്രോചിപ് നിര്‍മ്മാണ പ്രതിസന്ധി മൂലം കഷ്ടത അനുഭവിക്കുന്നത് വാഹന, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ മാത്രമല്ല അമൂല്യ ലോഹവ്യവസായവും കഷ്ടതയിലായി. പ്ലാറ്റിനം ഗ്രൂപ്പ് മെറ്റല്‍സ് എന്ന് പൊതുവില്‍ അറിയപ്പെടുന്ന, ഭൂമിയില്‍ അപൂര്‍വമായി കാണപ്പെടുന്ന 6 ലോഹങ്ങളാണ് പ്ലാറ്റിനം, പല്ലേഡിയം, റോഡിയം, ഇറിഡിയം, ഓസ്മിയം, രുതീനിയം എന്നിവ. ഈ ലോഹങ്ങള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍ അവ വ്യാവസായിക ലോഹങ്ങളായി കണക്കാക്കപ്പെടുന്നു.

ഇതില്‍ പ്രധാനിയായ പല്ലേഡിയത്തിന്റെ വില 2021ല്‍ 19 ശതമാനം വില കുറഞ്ഞ് ഔണ്‍സിന് 31.1ഗ്രാം 2000 ഡോളറില്‍ താഴെയാണ് വിപണനം നടക്കുന്നത്. പല്ലേഡിയും പ്ലാറ്റിനവും വാഹനങ്ങളില്‍ മലിനീകരണം തടയാനുള്ള ഓട്ടോ കാറ്റലിറ്റിക്ക് കണ്‍വെര്‍ട്ടറിന്റെ നിര്‍മാണത്തിനാണ് ഉപയോഗപ്പെടുത്തുന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സ്വര്‍ണ്ണം ചെറിയ തോതില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും സ്വര്‍ണത്തിന്റെ പ്രധാന ഡിമാന്‍ഡ് നിക്ഷേപത്തിനും, ആഭരണനിര്‍മാണത്തിനും ആയതിനാല്‍ വ്യവസായ മേഖലയിലെ പ്രതിസന്ധികള്‍ സ്വര്‍ണത്തെ ബാധിക്കാറില്ല. 2020 ല്‍ സാങ്കേതിക മേഖലയില്‍ നിന്നുള്ള സ്വര്‍ണ്ണ 7 ശതമാനം കുറഞ്ഞു. എന്നാല്‍ 2021 മൂന്നാം പാദത്തില്‍ 9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ആരോഗ്യ രംഗത്ത് സൂക്ഷ്മമായി മരുന്ന് നമ്മുടെ ശരീരത്തില്‍ ഏതെങ്കിലും ലക്ഷ്യത്തില്‍ എത്തിക്കാന്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നുണ്ട്.

2022 ല്‍ വാഹന നിര്‍മാണം പൂര്‍വ സ്ഥിതിയിലേക്ക് എത്തുമ്പോള്‍ പ്ലാറ്റിനം, പല്ലേഡിയും എന്നിവയുടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് വിപണി നിരീക്ഷകര്‍ കരുതുന്നു. ഓട്ടോ കാറ്റലിറ്റിക്ക് കണ്‍വെര്‍ട്ടര്‍ നിര്‍മിക്കാനുള്ള പല്ലേ ഡിയത്തിന്റെ ആവശ്യകത 8 ശതമാനം വര്‍ധിച്ച് 8.6 ദശലക്ഷം ഔണ്‍സാകുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. 2022 ല്‍ പല്ലേ ഡിയത്തിന്റെ ശരാശരി വില ഔണ്‍സിന് 2175 ഡോളറിലേക്ക് ഉയരുമെന്ന് പ്രതീക്ഷ. പ്ലാറ്റിനത്തിന്റെ ഖനനം ഉയരുന്നതും വിലയില്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ട് . 2022 ല്‍ പ്ലാറ്റിനത്തിന്റെ ലഭ്യത ആവശ്യകതയെ ക്കാള്‍ 637000 ഔണ്‍സ് അധികമായിരിക്കും.

ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നത് വര്‍ധികുന്നുണ്ട്. വെള്ളത്തെ ഹൈഡ്രജനും ഓക്സിജനുമായി വേര്‍തിരിക്കാന്‍ പ്ലാറ്റിനം അനോയോജ്യ മായ ഘടകമാണ്. ഭാവിയില്‍ പരിസ്ഥിതി സൗഹാര്‍ദ്ധമായ ഊര്‍ജ്ജ ഉല്പാദനത്തില്‍ പ്ലാറ്റിനം പല്ലേ ഡിയും എന്നീ അമൂല്യ ലോഹങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്നതോടെ ആവശ്യകതയും വര്ധിക്കുമെന്ന് പ്രതീക്ഷ.

Read more topics: # metal,

Related Articles

© 2025 Financial Views. All Rights Reserved