
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങളിലൊന്നായ നോട്ട് നിരോധനം നടപ്പിലാക്കിയത് ആര്‍ബിഐയുടെ അനുമതിയില്ലാതെയെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന് ലഭിച്ച വിവരവകാശ രേഖയിലാണ് ഇക്കാര്യം വെളുപ്പിയത്തത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു.
ഡിസംബര്‍ 16നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്രസര്‍ക്കറിനും അംഗീകാരം നല്‍കിയത്. നോട്ട് നിരോധിച്ച് 38 ദിവസങ്ങള്‍ക്ക് ശേഷമാണ് ആര്‍ബിഐ സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതെന്നര്‍ത്ഥം. രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചെന്ന തീരുമാനമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം അഭപ്രായപ്പെടുകയും ചയെ്തു.