
കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, വീട്ടില്‍ നിന്ന് ജോലി ചെയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതോടെ വാണിജ്യ വസ്തുകകള്‍ക്ക് തിരിച്ചടി. ഓഫീസ് സ്ഥലങ്ങള്‍ക്കായുള്ള ആവശ്യം പൂര്‍ണ്ണമായും ഇല്ലാതാകില്ലെങ്കിലും പാട്ടത്തിനെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാകുമെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് 2020 ന്റെ രണ്ടാം പകുതിയില്‍ ഓഫീസ് പാട്ടത്തിനെടുക്കുന്ന പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്നാണ്. ഡിസംബര്‍ പാദത്തില്‍ ഓഫീസ് പാട്ടത്തിനെടുക്കുന്ന പ്രവര്‍ത്തനം തുടര്‍ച്ചയായി രണ്ട് മടങ്ങ് ഉയര്‍ന്ന് 1.63 ദശലക്ഷം ചതുരശ്ര മീറ്ററായി. എന്നിരുന്നാലും, 2020ല്‍ മൊത്തം ഓഫീസ് ഇടപാടുകള്‍ 33% കുറഞ്ഞ് 2.06 ദശലക്ഷം ചതുരശ്ര മീറ്ററായി. പുതിയ ഇടപാടുകള്‍, സ്ഥലംമാറ്റം അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍, പ്രീ-കമ്മിറ്റ്‌മെന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
2020 ല്‍ ചാഞ്ചാട്ടമുണ്ടായിട്ടും ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ശരാശരി ഓഫീസ് വാടക 2019 ലെവലുകള്‍ നിലനിര്‍ത്തി. മുംബൈ, പൂനെ, ഡല്‍ഹി എന്നിവിടങ്ങളിലെ വാടക യഥാക്രമം 5.6%, 6%, 4.4% കുറഞ്ഞു. നൈറ്റ് ഫ്രാങ്കിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍, മൊത്തം ഇടപാടുകളുടെ ഇടിവ് പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ്.