
ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കാന്‍ പറ്റില്ലെന്ന മുന്നറിയിപ്പുമായി കമ്പനി അധികൃതര്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. പുതിയ ആപ്പ് ഇറക്കി നിരോധനത്തിനെതിരെ കടിഞ്ഞാണിടാനാണ് ടിക് ടോക് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഡൗണ്‍ലോഡിനായി പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാനും ടിക് ടോക് ഇന്ത്യയില്‍ ലക്ഷ്യമിടുന്നുണ്ട്. അതേസമയം ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും, , ആപ്പിള്‍ സ്റ്റോറിലും ടിക് ടോകിന്റെ വീഡിയോ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യാന്‍ പറ്റുന്ന ആപ്ലിക്കേഷനോ സൗകര്യമോ ഇപ്പോള്‍ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ പുതിയ നീക്കങ്ങള്‍ നടത്താനാണ് കമ്പനി അധികൃതര്‍ ലക്ഷ്യമിടുന്നത്. ടിക് ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സ് (bytdance) ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപമായി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. പുതിയ ആപ്പിറക്കി കൂടുതല്‍ സുരക്ഷയൊരുക്കുമെന്നാണ് കമ്പനി പറയുന്നകത്.
2018 ലാണ് ടിക് ടോക് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ ടിക് ടോകിന് ഏകദേശം 120 മില്യണ്‍ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആപ് നിരോധിച്ചതിന് ശേഷം കൂടുതല്‍ സുരക്ഷ ഒരുക്കിവെക്കാനുള്ള തയ്യാറെടുപ്പാണ് അധികൃതര്‍ ഇപ്പോള്‍ നടത്തുന്നത്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചെന്നാണ് ടിക് ടോക് മേധാവി കൂടിയായ സെന്‍ ലിയു പറയുന്നത്.
ടിക് ടോക് ഇന്ത്യയില്‍ വ്യാപകമായ കുറ്റകൃത്യങ്ങള്‍ക്കും, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നു എന്ന കണ്ടെത്തലിലാണ് ടിക് ടോക് നിരോധിച്ചത്. ഐടി ആക്ട് 2000 പ്രകാരം ടിക് ടോക് കുട്ടികളുടെ ഫോണോ ഗ്രഫി പ്രചരിപ്പിക്കുന്നുവെന്ന കുറ്റം ചുമത്തിയാണ് ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തി ഉത്തരവിറക്കിയത്.