
തിരുവനന്തപുരം: ഹൈജീന്‍ ബ്രാന്റായ ഡെറ്റോള്‍ പുതിയ പ്രൊഡക്ട് വിപണിയില്‍ അവതരിപ്പിച്ചു. ഡിസിന്‍ഫെക്റ്റന്റ് സ്‌പ്രേ എന്ന പുതിയ പ്രൊഡക്ടാണ് വിപണിയിലിറക്കിയത്. നടി പ്രിയങ്ക ഉപേന്ദ്രയാണ് ലോഞ്ച് ഉദ്ഘാടനം ചെയ്തത്. ഒറിജിനല്‍ പൈന്‍,സ്പ്രിങ് ബ്ലോസം ഫ്‌ളേവറുകളില്‍ ലഭ്യമാണ്. 170 ഗ്രാം ഉള്ള ബോട്ടിലിന് 159 രൂപയാണ് വില. നൂറ് രോഗാണുക്കളില്‍ നിന്ന് സംരക്ഷണം ഉറപ്പുനല്‍കുന്ന ഉല്‍പ്പന്നമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. എച്ച് 1 എന്‍ 1 അടക്കമുള്ള വൈറസുകള്‍ ,ബാക്ടീരിയകള്‍ ന്നെിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായും ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ തുരത്തുമെന്നും കമ്പനി അവകാശപ്പെടുന്നു.
സോഫകള്‍ ,കര്‍ട്ടനുകള്‍ എന്നിവ അണുവിമുക്തമാണെന്ന് ആളുകള്‍കരുതുന്നു. എന്നാല്‍ അങ്ങിനെയല്ല സംഭവങ്ങള്‍. ഈ ധാരണ തിരുത്താന്‍ ഡെറ്റോള്‍ സമഗ്ര ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആര്‍ബി സൗത്ത് ഏഷ്യാ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ പങ്കജ് ഡുഹാന്‍ പറഞ്ഞു. ഡിസിന്‍ഫെക്ടന്റ് സ്‌പ്രേയ്ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. വിവിധോപയോഗ ഉല്‍പ്പന്നംകൂടിയാണിത്. വീടുകളിലും ഓഫീസുകളിലെയും പരുക്കന്‍ പ്രതലങ്ങളില്‍ ഇത് ഉപയോഗിക്കുന്നത് നല്ലതാണെന്നും കമ്പനി അറിയിച്ചു. അണുവിമുക്ത വീടുകള്‍ ലക്ഷ്യമിട്ടാണ് പുതിയ പ്രൊഡക്ടുകള്‍ കമ്പനി രംഗത്തിറക്കിയിരിക്കുന്നത്.