
അന്താരാഷ്ട്ര തലത്തിലെ ഏറ്റവും പ്രമുഖ ബാങ്കായ ഡ്യൂഷെ ബാങ്ക് പുതിയ തീരുമാനമാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. ആഗോള തലത്തില്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുക എന്ന തീരുമാനമാണ് ബാങ്ക് ഇപ്പോള്‍ എടുത്തിട്ടുള്ളത്. ബാങ്ക് ഗുുരുതമാ.യ പ്രതിസന്ധി നേരിടുന്നത് മൂലമാണ് കൂട്ടപിരിച്ചുവിടലിന് ബാങ്ക് ഇപ്പോള്‍ തീരുമാനമെടുത്തിട്ടുള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 18,000 പേരെയാണ് ബാങ്ക് പിരിച്ചുവിടാന്‍ തീരുമാനം എടുത്തിട്ടുള്ളതെന്നാണ് വിവരം. ഡ്യൂഷെ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മ്മന്‍ ബഹുരാഷ്ട്രാ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാരപനമായ ഡ്യൂഷെ ബാങ്ക് തുടങ്ങിയ ബാങ്കിങ് മേഖലകള്‍ ഗുരുതരമായ വെല്ലുവിളി നേരിടുകയാണെന്നും, ഉടന്‍ തന്നെ ബാങ്കിങ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചുപോകുമെന്നാണ് റിപ്പോര്‍ട്ട്.
ഡ്യൂഷെ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഏഷ്യ, പസഫിക് മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സ്ഥാപനങ്ങളെല്ലാം ഉടന്‍ അടച്ചുപൂട്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ബംഗുരുവിലെ ഡ്യൂഷെ ബാങ്കിന്റെ ജീവനക്കാരെയും പിരിച്ചുവിടല്‍ നടപടികള്‍ക്ക് വിധേയമായെന്നാണ് റിപ്പോര്‍ട്ട്. ചില ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടി നേരിടുന്നതിന് വേണ്ടിയുള്ള പിങ്ക് സ്ലിപ്പ് കൊടുത്തതായാണ് വിവരം. അതേസമയം പിരിച്ചുവിടല്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട വിവിരങ്ങളോ, വിശദാംശങ്ങളോ ബാങ്ക് അധികൃതര്‍ ഇതുവരെ കൈമാറിയിട്ടില്ല. പിരിച്ചുവിടല്‍ എത്ര ശതമാനം ജീവനക്കാര്‍ വിധേയമാകുമെന്ന കാര്യത്തില്‍ ബാങ്ക് വിശദീകരണം നല്‍കിയിട്ടില്ല.