രണ്ട് ബില്യണ്‍ ഡോളര്‍ വില്‍പ്പന നടത്തി ദുബായ് ഡ്യൂട്ടി ഫ്രീ; നടപ്പുവര്‍ഷം കമ്പനി നേടിയത് മികച്ച നേട്ടം

December 30, 2019 |
|
News

                  രണ്ട് ബില്യണ്‍ ഡോളര്‍ വില്‍പ്പന നടത്തി ദുബായ് ഡ്യൂട്ടി ഫ്രീ; നടപ്പുവര്‍ഷം കമ്പനി നേടിയത് മികച്ച നേട്ടം

ന്യൂഡല്‍ഹി:  നടപ്പുവര്‍ഷം റെക്കോര്‍ഡ്  വരുമാനമാണ് ദുബായിലെ എയര്‍പോര്‍ട്ട് റീട്ടെയ്‌ലര്‍ കമ്പനിയായ ഡ്യൂട്ടി  ഫ്രീ െൈകവരിച്ചത്.  രണ്ട് ബില്യണ്‍ ഡോളറാണ് വില്‍പ്പനയിലൂടെ ദുബായ് ഡ്യൂട്ടി ഫ്രീ നേടിയത്. ഈ വര്‍ഷത്തെ മികച്ച നേട്ടമാണ് ദുബായ് ഡ്യൂട്ടി ഫ്രീ ആകെ നേടിയതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  കഴിഞ്ഞവര്‍ഷത്തെ വില്‍്പ്പനയെ മറികടന്നാണ് ദുബായ് ഡ്യൂട്ടി ഫ്രീ വന്‍ നേട്ടം കൊയ്തത്.  കഴിഞ്ഞ ദിവസം ഇന്ത്യക്കാരനായ നീരജ് സതിയും ഭാര്യയും  348 ദിര്‍ഹത്തിന് മദ്യവും സ്വിഗരറ്റും വാങ്ങിയതോടെയാണ് ദുബായ് ഡ്യൂട്ടി ഫ്രീ ഈ നേട്ടം കൊയ്തത്.  

ക്രിസ്മസ് ആഘോഷങ്ങള്‍ പൊടിപൊടിച്ചതോടെയാണ്  ദുബായ് ഡ്യൂട്ടി ഫ്രീയുടെ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയത്.  രണ്ട് ബില്യണ്‍ ഡോളര്‍ നേട്ടം കൊവരിച്ചതോടെ ദുബായ് ഡ്യൂട്ടി ഫ്രീ 2000 ഡോളര്‍ വിലമതിക്കുന്ന സമ്മാനം ഉപഭോക്താക്കള്‍ നല്‍കിയെന്നും വാര്‍ത്തകളുണ്ട്.  2019 ദുബായ് ഡ്യൂട്ടി ഫ്രീക്ക് മികച്ച നാഴിക കല്ലായിരുന്നു. ഡ്യൂട്ടി ഫ്രീയുടെ വില്‍പ്പന കൂടുതല്‍ ഏകീകൃതമാക്കിയതോടെയാണ് പുതിയ നേട്ടം കൊയ്യാന്‍ സാധിച്ചത്.  

കോസ്‌മെറ്റിക്‌സ്, ഇലക്ട്രോണിക് ഉത്പ്പന്നങ്ങളാണ് കമ്പനി കൂടുതലായും വിറ്റഴിക്കുന്നത്. കഴിയാഴ്ച്ച കമ്പനിയുടെ 36ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കമ്പനിക്ക് മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  കമ്പനിയുടെ ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  

Related Articles

© 2025 Financial Views. All Rights Reserved