
ദുബായ്: യുഎഇയില്‍ നിന്ന് പ്രവാസികള്‍ നനാട്ടിലേക്ക് അയക്കുന്ന തുകയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2019 ന്റെ ആദ്യപകുതിയില്‍ യുഎഇയിലുള്ള പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് ഏകദേശം 80.96 ബില്യണ്‍ ദിര്‍ഹമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. യുഎഇയിലെ കേന്ദ്ര ബാങ്ക് പുറത്തുവിട്ട കണക്കുകളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതില്‍ ഭീമമായ തുക വിനിമയ കമ്പനികള്‍ വഴിയും, ബാങ്കുകള്‍ വഴിയുമാണ് പ്രവാസികള്‍ നാട്ടിലേക്ക് അയച്ചിട്ടുള്ളത്. ഏകദേശം 330.46 ബില്യണ്‍ ദിര്‍ഹമാണ് പ്രവാസികള്‍ വിനമിയ കമ്പനി വഴിയും, ബാങ്ക് വഴിയും നാട്ടിലേക്ക് അയച്ചിട്ടുള്ളത്.
യുഎഇയില്‍ നിന്ന് ഏറ്റവുമധികം പണം ഒഴുകിയെത്തിയത് ഇന്ത്യയിലേക്കാണ്. ഏകദേശം 37.2 ശതമാനമാണ് യുഎഇയില്‍ നിന്ന് രണ്ടാം പാദത്തില്‍ ഇന്ത്യയിലേക്ക് പ്രവാസി പണം ഒഴുകിയെത്തിയിട്ടുള്ളത്. ഇന്ത്യക്ക് ശേഷം പാകിസ്ഥാനിലേക്കാണ് പമം ഒഴുകിയെത്തിയത്. ഏകദേശം 10.5 ശതമാനം. ഫിലിപ്പിയന്‍സിലേക്ക് 7.2 ശതമാനവും, ഈജിപ്തിലേക്ക് 6.3 ശതമാനവുമാണ് ഒഴുകിയെത്തിയതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം യുഎഇയില്‍ നിന്ന് ഏറ്റലും കുറഞ്ഞ പണം എത്തിയത് ചൈനയിലേക്കാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ചൈനയിലേക്ക് 1.5 ശതമാനം പണമാണ് ആകെ ഒഴുകിയെത്തിയത്. ജോര്‍ദാനിലേക്ക് 2.6 ശതമാനവും, ബംഗ്ലാദേശിലേക്ക് 3.7 ശതമാനവും പണമാണ് ഒഴുകിയെത്തിയിട്ടുള്ളത്.