
ന്യൂഡല്‍ഹി: ധനലക്ഷ്മി ബാങ്ക് ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 6.09 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലം ഇതേ കാലയളവില്‍ 19.84 കോടിയായിരുന്നു. മൊത്തം വരുമാനത്തില്‍ വര്‍ധനയുണ്ട്.
മുന്‍കൊല്ലം ഇതേ പാദത്തില്‍ 256.75 കോടിയായിരുന്നത് ഇക്കുറി 278.62 കോടിയായി. കിട്ടാക്കടം നേരിടാനായി 37.02 കോടി രൂപ നീക്കിവച്ചതാണ് ലാഭം കുറയാന്‍ കാരണം. ഏപ്രില്‍ജൂണ്‍ പാദത്തില്‍ കിട്ടാക്കടം 140 കോടിയാണ് (2.18%). മുന്‍കൊല്ലത്തെക്കാള്‍ കുറഞ്ഞു.