ധനലക്ഷ്മി ബാങ്കിനെ കരകയറ്റിയ ടി ലത രാജിവെച്ചു; ബാങ്കിനകത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടായതായി ആരോപണം

November 02, 2019 |
|
News

                  ധനലക്ഷ്മി ബാങ്കിനെ കരകയറ്റിയ ടി ലത രാജിവെച്ചു; ബാങ്കിനകത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടായതായി ആരോപണം

കൊച്ചി: ധനലക്ഷ്മി ബാങ്കിന്റെ  ചീഫ് ഐക്‌സിക്യുട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ ടി ലത രാജിവെച്ചതായി റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് രാജിവെച്ചതെന്നാണ് വിവരം. എന്നാല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ബാങ്കിനെ കരകയറ്റുന്നതില്‍ ടി ലത വഹിച്ച പങ്ക് വലുതാണ്. ബാങ്കിന്റെ നഷ്ടം നികത്തുന്നതിന് ടി ലത 15 മാസക്കാലമാണ് ചുമതല വഹിച്ചത്. നടത്തിപ്പിന്റെ പോരായ്മകള്‍ മൂലം റിസര്‍വ്വ് ബാങ്കിന്റെ തിരുത്തല്‍ നടപടിക്ക് വിധേയമായിരുന്ന ബാങ്കിനെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ തുടര്‍ന്നതും മോചിപ്പിച്ചതും ടി. ലതയാണ്. 

അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന് റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാധിച്ചതും ടി ലതയുടെ പ്രവര്‍ത്തനം മൂലമാണ്. എന്നാല്‍ ടി.ലത രാജിവെച്ച കാരണങ്ങളൊന്നും ഇനിയും വ്യക്തമല്ല. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് ലത രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബാങ്ക് ബോര്‍ഡുമായുളള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിയുടെ കാരണമെന്നാണ് ചിലയിടങ്ങളില്‍ നിന്ന് വരുന്ന ആരോപണം. രാജി അറിയിച്ചുകൊണ്ടുള്ള ബോര്‍ഡിന്റെ  തീരുമാനം ആര്‍ബിഐയെ അറിയച്ചതയാണ് വിവരം. ബാങ്ക് അധികൃതര്‍ക്കിടയില്‍ ബാങ്കിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശക്തമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന ആരോപണവും ശക്തമാണ്.

ടി ലത ധനലക്ഷ്മി ബാങ്കിന്റെ ചുമതയേറ്റെടുത്തതിന് ശേഷം നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ബാങ്കിന് റെക്കോര്‍ഡ് നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്. ധനലക്ഷ്മി ബാങ്കിന്റെ അറ്റലാഭം 81.6 ശതമാനം ഉയര്‍ന്ന് 22.1 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ബാങ്കിന്റെ അറ്റലാഭത്തില്‍ 12.1 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. 

ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തിലും മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ 15.1 ശതമാനം ഉയര്‍ന്ന് 100.6 കോടി രൂപയായിരുന്നു. നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ വായ്പാ വളര്‍ച്ചയില്‍ 7.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം സെപ്റ്റംബറില്‍ അവസാനിച്ച ബാങ്കിന്റെ അറ്റകിട്ടാക്കടത്തില്‍ 1.65 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved