
ന്യൂഡല്‍ഹി: ഒപെക് അംഗരാജ്യങ്ങളെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ത്യ-ഒപെക് എനര്‍ജി ഡയലോഗിന്റെ നാലാമത്തെ ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ആഗോള മൂല്യ ശൃംഖലയുടെ ഹൃദയഭാഗത്തുള്ള ഇന്ത്യയ്ക്ക് മികച്ച ഉല്‍പാദന കേന്ദ്രമായി മാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഒപെക് സെക്രട്ടേറിയറ്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് സാനുസി ബാര്‍ക്കിന്‍ഡോയ് യോ?ഗത്തില്‍ പങ്കെടുത്തു. പരസ്പര നേട്ടത്തിനും അഭിവൃദ്ധിക്കും വേണ്ടി ഒപെക്കും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒപെക് അംഗരാജ്യങ്ങളും, ഇന്ത്യയിലെ എണ്ണ- പ്രകൃതി വാതക വ്യവസായ രം?ഗത്തെ പ്രതിനിധികളും വെര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുത്തു.