ജീവനക്കാര്‍ക്ക് 26 ആഴ്ച പ്രസവാവധി അനുവദിച്ച് മദ്യക്കമ്പനിയായ ഡിയാജിയോ

August 02, 2021 |
|
News

                  ജീവനക്കാര്‍ക്ക് 26 ആഴ്ച പ്രസവാവധി അനുവദിച്ച് മദ്യക്കമ്പനിയായ ഡിയാജിയോ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മദ്യക്കമ്പനിയായ ഡിയാജിയോ ജീവനക്കാര്‍ക്ക് 26 ആഴ്ച പ്രസവാവധി അനുവദിച്ചു. വാടക ഗര്‍ഭധാരണം, ദത്തെടുക്കല്‍ തുടങ്ങിയവക്കും അവധി ബാധകമാണ്. ജൂലായ് 30ന് പ്രാബല്യത്തില്‍ വന്ന നയപ്രകാരം പുരുഷനും സ്ത്രീക്കും രക്ഷാകര്‍തൃ അവധി ലഭിക്കും. കുട്ടി ജനിച്ച് 12 മാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും അവധി പ്രയോജനപ്പെടുത്താം. ദത്തെടുത്തവര്‍ക്കും ഇത് ബാധകമാണ്.

ജീവിതം സുഗമമാക്കാനുദ്ദേശിച്ചാണ് ഫാമിലി ലീവ് പോളിസിയില്‍ മാറ്റം വരുത്തിയതെന്ന് ഡിയാജിയോ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. മറ്റ് ചില കമ്പനികളും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ അവധി നയം പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനിയായി സൊമാറ്റോ 2019ല്‍ പുരുഷന്മാര്‍ക്കും സ്തീകള്‍ക്കും 26 ആഴ്ച ശമ്പളത്തോടുകൂടിയുള്ള അവധി പ്രഖ്യാപിച്ചിരുന്നു.

Read more topics: # ഡിയാജിയോ, # Diageo,

Related Articles

© 2025 Financial Views. All Rights Reserved