
തിരുവനന്തപുരം: 2000 കോടി രൂപ (270 മില്യണ്‍ ഡോളര്‍) സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന കേരള സര്‍ക്കാറിന്റെ ഡയസ്‌പോറ ബോണ്ട് 25,000 രൂപ മുഖവിലയ്ക്ക് ലഭ്യമാകും. നൂതന ബോണ്ടിന്റെ ഇഷ്യു കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിനെ (കിഫ്ബി) ഏല്‍പ്പിച്ചു. ഇവര്‍ കഴിഞ്ഞ വര്‍ഷം 2150 കോടി രൂപ സമാഹരിച്ച രാജ്യത്തെ ആദ്യത്തെ സബ് സോവറിന്‍ മസാല ബോണ്ട് ഇഷ്യു ചെയ്ത് പ്രശസ്തി നേടിയിരുന്നു.
ലോക ബാങ്കിന്റെ സ്വകാര്യമേഖല വായ്പ നല്‍കുന്ന വിഭാഗമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനുമായി (ഐഎഫ്സി) 150 മില്യണ്‍ ഡോളര്‍ ധനസഹായത്തിനായി കിഫ്ബി ഉടന്‍ ഒപ്പുവെക്കും. ബോണ്ട് ഇഷ്യു അന്താരാഷ്ട്ര തലത്തിലുള്ള വിവിധ സ്ഥലങ്ങളിലെ പ്രവാസി കേരളീയര്‍ക്ക് (എന്‍ആര്‍കെ) വിപണനം ചെയ്യും.
ഡയസ്‌പോറ ബോണ്ട് കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള റീബിള്‍ഡ് കേരള (ആര്‍കെഐ) പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനും ഭാവിയില്‍ 2018 ലെ വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നത് തടയാനും ഉദ്ദേശിച്ചുള്ളതാണ്. ആഭ്യന്തര വിഭവങ്ങള്‍ സമാഹരിക്കുന്നതിനു പുറമേ, ആര്‍കെഐക്ക് ധനസഹായം നല്‍കുന്നത് ലോക ബാങ്കുമായുള്ള സഹകരണവും ഉള്‍ക്കൊള്ളുന്നുവെന്ന് കെഐഎഫ്ബിയുടെ ഏറ്റവും പുതിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എ.ഡി.ബി) പോലുള്ള മറ്റ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും ഐ.എഫ്.സി വായ്പയെ പിന്തുണയ്ക്കുമെന്ന് കിഫ്ബി പറയുന്നു. മസാല ബോണ്ട്' വിപണിയിലേക്കുള്ള കടന്നുകയറ്റത്തിനുശേഷം അതിന്റെ അന്താരാഷ്ട്ര അടിത്തറ വിപുലീകരിക്കാനുള്ള മികച്ച അവസരമായി കിഫ്ബി കരുതുന്നു.
പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പുകള്‍ക്കായി (പിപിപി) പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനുള്ള സാങ്കേതിക പിന്തുണയും ഐഎഫ്സി വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വികസന ആവശ്യങ്ങള്‍ക്കൊപ്പം, ഈ സൗകര്യം ഇന്ത്യയ്ക്കുള്ളില്‍ നിന്നും വിദേശത്തുനിന്നും വളരെ വേഗം ഏതാനും പ്രധാന പദ്ധതികളിലേയ്ക്ക് കൊണ്ടുവരാന്‍ സഹായിക്കുമെന്ന് കിഫ്ബി വിശ്വസിക്കുന്നു. കൊച്ചി-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോറിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യ നിര്‍ദേശങ്ങള്‍ 1030 കോടി രൂപയ്ക്ക് ബോര്‍ഡ് അംഗീകരിച്ചതായി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ജിസിസിയില്‍ പ്രവാസികള്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നല്‍കിയ സംഭാവനകളുടെ പശ്ചാത്തലത്തില്‍ ബോണ്ടിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, ജിസിസി രാജ്യങ്ങളിലുള്ളവരുമായി പതിവായി ആശയവിനിമയം നടത്താനും അവരുടെ സൗഹാര്‍ദ്ദം ഉപയോഗപ്പെടുത്താനും അവരുമായി ഇടപഴകാനും ഉദ്ദേശിക്കുന്നതായി കേരള സര്‍ക്കാര്‍ പറഞ്ഞു. കേരളത്തെ മികച്ച രീതിയില്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിന് മാത്രമല്ല, ആകര്‍ഷകമായ പലിശനിരക്ക് നേടുന്നതിനും ഈ ബോണ്ടുകള്‍ സഹായിക്കുമെന്ന് കിഫ്ബി വിശദീകരിച്ചു.