ഡീസല്‍ വില കുറഞ്ഞു; ലിറ്ററിന് 5 പൈസയാണ് കുറഞ്ഞത്; പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു

February 28, 2020 |
|
News

                  ഡീസല്‍ വില കുറഞ്ഞു; ലിറ്ററിന് 5 പൈസയാണ് കുറഞ്ഞത്; പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു

ന്യൂഡല്‍ഹി: വീണ്ടും ഡീസലിന്റെ വില കുറഞ്ഞു. ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡീസല്‍ വില കുറഞ്ഞത്. ലിറ്ററിന് 5 പൈസയാണ് കുറഞ്ഞത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

ന്യൂഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 71.96 രൂപയ്ക്കും ഡീസല്‍ 64.60 രൂപയ്ക്കും വില്‍ക്കുന്നു. മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 77.62 രൂപയും ഡീസലിന് 67.69 രൂപയുമാണ് വില. ബെംഗളൂരുവിലുള്ളവര്‍ ഒരു ലിറ്റര്‍ പെട്രോളിന് 74.41 രൂപയും ഡീസലിന് 66.79 രൂപയും നല്‍കണം. ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 74.75 രൂപയും ഡീസലിന് 68.21 രൂപയുമാണ് വില. ഹൈദരാബാദിലെ റീട്ടെയിലര്‍മാര്‍ പെട്രോളിന് 76.47 രൂപയും ഡീസലിന് 70.37 രൂപയും ഈടാക്കുന്നു. ഇപ്പോള്‍ പെട്രോള്‍ വില കഴിഞ്ഞ 5 മാസത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിലയിലും ഡീസല്‍ 7 മാസത്തിനിടയിലെ താഴ്ന്ന നിലയിലുമാണ്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ നിരക്ക് തുടര്‍ച്ചയായി ആറാം തവണയും കുറഞ്ഞു. ആഴ്ചയില്‍ 12% ഇടിവുണ്ടായപ്പോള്‍ എണ്ണവില 90 സെന്റ് അഥവാ 1.7 ശതമാനം ഇടിഞ്ഞ് ബാരലിന് 50.83 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് ഇപ്പോള്‍ 14 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 2016 ജനുവരി പകുതി മുതല്‍ പ്രതിവാര ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ബ്രെന്റിനും ഡബ്ല്യുടിഐയ്ക്കും, 2020 ഡിസംബറിനും 2021 ഡിസംബറിനുമിടയിലുള്ള  വിതരണ പ്രതീക്ഷകള്‍ക്കായി തകര്‍ന്നടിഞ്ഞിട്ടുണ്ട്. ഇവ രണ്ടും 2019 ജനുവരി മുതല്‍ ഏറ്റവും നല്ല നിലയിലെത്തിയിരുന്നതും ഈ വര്‍ഷത്തെ പ്രതീക്ഷകള്‍ മികച്ചതാക്കിയിരുന്നതുമാണ്. 

ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങളും (ഒപെക്) റഷ്യയുള്‍പ്പെടെയുള്ള സഖ്യകക്ഷികളും വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ ഉത്തരവാദിത്തപരമായ സമീപനം സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നതിനാല്‍ എണ്ണ വിപണി ഉണരുമെന്ന പ്രതീക്ഷയിലാണ്. വിലകളെ പിന്തുണയ്ക്കുന്നതിനായി ഒപെക് പ്രതിദിനം ഏകദേശം 1.2 മില്യണ്‍ ബാരല്‍ ഉല്‍പാദനം കുറയ്ക്കുന്നുണ്ട്. ഉല്‍പ്പാദക സംഘം മാര്‍ച്ച് 5-6 തീയതികളില്‍ വിയന്നയില്‍ ഒത്തുചേരാന്‍ ഒരുങ്ങുകയാണ്.

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ യാത്രാവിലക്കുകളും ആഗോള പ്രതിസന്ധികളും എണ്ണ വില കുറയുന്നതിന് കാരണമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയുടെ ഈ പ്രതിസന്ധി എണ്ണ വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved