
തിരുവനന്തപുരം: ഇന്ധന വില വീണ്ടും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധയിടങ്ങളില്‍ പെട്രോളിന് 13 പൈസയോളമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 75.04 രൂപയും, മുംബൈയില്‍ 67.75 രൂപയുമാണ് രേഖപ്പെടുത്തിയത്. മുംബൈയില്‍ പെട്രോളിന് 80.69 രൂപയും, ഡീസലിന് 67.78 രൂപയുമാണ്. അതേസമയം കൊച്ചിയില്‍ പെട്രോളിന് 77 രൂപ 12 പൈസയും ഡീസലിന് 72 രൂപ 53 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് ഇന്ധനവില എത്തിയിരിക്കുന്നത്.
കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 30 പൈസയും ഡീസലിന് ഒരുരൂപ 83 പൈസയും ഉയര്‍ന്നിട്ടുണ്ട്. ആഗോളവിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് രാജ്യത്തെ ഇന്ധനവില ഉയരാന്‍ കാരണം. ആഗോളവിപണിയില്‍ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 0.21 ശതമാനം കൂടി 67.01 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച 66 ഡോളറായിരുന്നു ബ്രെന്‍ഡ് ക്രൂഡിന്റെ നിരക്ക്.
ആഗോളവിപണിയില്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതും ഇന്ധനവില ഉയരാന്‍ ഇടയാക്കുന്നുണ്ട്. പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 78.48 രൂപയും ഡീസലിന് 72.91 രൂപയും നല്‍കണം. കൊച്ചിയില്‍ പെട്രോളിന് 77.12 രൂപയും ഡീസലിന് 71.53 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 77.45 രൂപയും ഡീസലിന് 71.87 രൂപയുമായിരിക്കും.