
ആഭ്യന്തര വിപണയില്‍ ഡീസല്‍ വില്‍പനയില്‍ നവംബര്‍ ആദ്യ പകുതിയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ 5 ശതമാനം ഇടിവാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 8 മാസങ്ങള്‍ക്കിടെ ആദ്യമായി ഒക്ടോബര്‍ മാസത്തില്‍ വില്‍പനയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതിന് ശേഷമാണം നവംബര്‍ ആദ്യ പകുതിയില്‍ വില്‍പനയിലെ ഈ ഇടിവ്.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ തോത് നിര്‍ണയിക്കുന്ന പ്രധാന അളവ് കോലുകളിലൊന്നാണ് ഡീഡല്‍ ഉപയോഗം. ഇന്ത്യയിലെ റിഫൈന്‍ഡ് ഇന്ധന വില്‍പനയുടെ 40 ശതമാനത്തോളം വരുന്നതാണ് ഡീസല്‍ വില്‍പന. നവംബര്‍ മാസത്തിലെ ആദ്യത്തെ 15 ദിവസങ്ങള്‍ക്കുളളില്‍ വില്‍പന 5 ശതമാനം ഇടിഞ്ഞ് 2.86 മില്യണ്‍ ടണ്‍ ആയിരിക്കുകയാണ്.
അതേസമയം ഗ്യാസോലിന്‍ വില്‍പനയില്‍ നേരിയ വര്‍ധനവുണ്ട്. ഗ്യാസോലിന്‍ വില്‍പന 1.03 മില്യണ്‍ ടണ്ണായി ഉയര്‍ന്നു. അതേസമയം തിങ്കളാഴ്ച പെട്രോള്‍, ഡീസല്‍ വിലനിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു. കഴിഞ്ഞ ഏഴ് ആഴ്ചകളായി മെട്രോകളിലുടനീളം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം കഴിഞ്ഞ ഒന്നര മാസത്തോളമായി ഡീസല്‍ വില നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേന്റെ അറിയിപ്പ് പ്രകാരം രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോള്‍ വില ലിറ്ററിന് 81.06 രൂപയായും ഡീസല്‍ വില ലിറ്ററിന് 76. 86 രൂപയായും തുടരുന്നു. അതേസമയം മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 87.74 രൂപയും ഡീസലിന് 76.86 രൂപയുമാണ് വില. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അടക്കമുളളവ സാധാരണയായി എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ ഇന്ധന വില നിരക്കില്‍ മാറ്റം വരുത്താറുളളതാണ്.