
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കണമെന്ന് ആര്‍.ബി.ഐ ഗവര്‍ണ ശക്തികാന്ത ദാസ്. ഞായറാഴ്ച പുറത്തിറക്കിയ വീഡിയോയിലാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്.
മോശം സമയത്തിലൂടെയാണ്? നമ്മള്‍ കടന്നു പോകുന്നത്. ഈയൊരു സാഹചര്യത്തില്‍ മുന്‍കരുതലെടുക്കാന്‍ നാം ബാധ്യസ്ഥരാണ്. ഇതിനായി എല്ലാ ഇടപാടുകളും ഡിജിറ്റലായി നടത്തണം. ഡെബിറ്റ്, ക്രെഡിറ്റ്? കാര്‍ഡ്? ഇടപാടുകളെല്ലാം ഡിജിറ്റലായി നടത്തണമെന്ന് ശക്?തികാന്ത ദാസ് വീഡിയോയില്‍? ആവശ്യപ്പെട്ടു.
കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാന്‍ കര്‍ശന നടപടികളുമായി ആര്‍.ബി.ഐ രംഗത്തെത്തിയിരുന്നു. വായ്പ പലിശ നിരക്കുകള്‍ കുറച്ചും വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയുമാണ് ആര്‍.ബി.ഐ വിപണിയില്‍ ഇടപെടല്‍ നടത്തിയത്.