
ഒരു സംരംഭം തുടങ്ങുമ്പോള്‍ ഏവരും തല പുകഞ്ഞ് ആലോചിക്കുന്ന ഒന്നാണ് തങ്ങളുടെ ഉല്‍പന്നം, അത് ഏത് തരത്തിലുള്ളതും ആയിക്കൊള്ളട്ടെ ജനങ്ങള്‍ക്കിടയിലേക്ക് ഇറക്കിക്കൊണ്ട് വരിക എന്നത്. അതിനുള്ള ഒട്ടേറെ തന്ത്രങ്ങള്‍ നിറച്ചിരിക്കുന്ന കലവറയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് എന്ന് പറയുന്നത്. ഇന്റര്‍നെറ്റ് പോലെ വിശാലമായ കടലില്‍ നിലനില്‍പ്പ് സൃഷ്ടിച്ചെടുത്താല്‍ തങ്ങളുടെ ബ്രാന്‍ഡിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പെട്ടന്ന് സാധിക്കും.
തങ്ങളുടെ ബ്രാന്‍ഡിന്റെ ആവശ്യക്കാര്‍ ആരെന്ന് മനസിലാക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പറ്റിയത് ഓണ്‍ലൈന്‍ പ്രമോഷന്‍ തന്നെയാണ്. ഒരു ഉല്‍പന്നത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് അനന്തമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ ഇവ എപ്പോഴും ഒരേ രീതിയിലുള്ളതായിരിക്കണമെന്നില്ല. അത്തരത്തില്‍ പ്രാഥമികമായി ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങളെ പറ്റി നാം അറിഞ്ഞിരിക്കണം.
ആദ്യ ഘട്ടത്തില്‍ ഏറെ സമയമെടുക്കുന്ന കാര്യമാണ് ഒരു വെബ്സൈറ്റ് സൃഷ്ടിക്കുക എന്നത്. ആകര്‍ഷകമായ ലേ ഔട്ട് അടക്കമുള്ള കാര്യങ്ങള്‍ക്ക് ഏറെ സമയമെടുക്കുന്ന ഒന്നാണിത്. നിങ്ങളുടെ വെബ്സൈറ്റ് ടാര്‍ഗെറ്റ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ഇത് പതിവായി അപ്ഡേറ്റ് ചെയ്യേണ്ടതും പതിവായി എസ്.ഇ.ഒ ഓഡിറ്റുകള്‍ നടത്തുന്നതും ഏറെ മുഖ്യമായ കാര്യമാണ്.
വെബ്സൈറ്റ് രൂപകല്‍പ്പന മുതല്‍ ബ്ലോഗിംഗ് വരെയുള്ള വിവിധ തന്ത്രങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമാണ് സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍. സെര്‍ച്ച് ഫലങ്ങളില്‍ ഒന്നാമതെത്താന്‍, ട്രെന്‍ഡുചെയ്യുന്ന കീവേഡുകളും ശൈലികളും ഉപയോഗിച്ച് വെബ്സൈറ്റ് എസ്ഇഒ ഒപ്റ്റിമൈസ് ചെയ്യേണ്ടത് പ്രധാനമാണ്.
പേയ്ഡ് സെര്‍ച്ചിങ്, സോഷ്യല്‍ മീഡിയ പരസ്യം ചെയ്യല്‍, ഡിസ്‌പ്ലേ അഡ്‌വെര്‍ട്ടൈസിങ് ഈ രീതികള്‍ ഒരു ബ്രാന്‍ഡ് നിര്‍മ്മിക്കുന്നതിനും ശരിയായ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനും അവരെ ഒരു വെബ്സൈറ്റിലേക്ക് നയിക്കുന്നതിനുമുള്ള മികച്ച മാര്‍ഗങ്ങളാണ്. പരസ്യത്തില്‍ നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങള്‍ക്ക് കൃത്യമായ ഒരു ലക്ഷ്യമുണ്ടായിരിക്കണം. അത് പരസ്യത്തിലൂടെ നേടിയെടുക്കാനുള്ള ശ്രമവും ഊര്‍ജ്ജിതമാക്കുക.
ഒരു ബ്രാന്‍ഡിന് വേറിട്ടു നില്‍ക്കാന്‍ പുതിയ വഴികളും രീതികളും കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. വീഡിയോ മാര്‍ക്കറ്റിംഗ് ഒരു പുത്തന്‍ ചുവടുവെപ്പല്ലെങ്കിലും വിപണിയിലെ ഏറ്റവും ശക്തമായ ഉപകരണമാണിത്. വീഡിയോ മാര്‍ക്കറ്റിംഗില്‍ നിക്ഷേപിക്കുന്നത് ധാരാളം ആനുകൂല്യങ്ങള്‍ നല്‍കും. സാധനങ്ങള്‍ വാങ്ങാന്‍ വീഡിയോകള്‍ സഹായിക്കുന്നുവെന്ന് 90% ഉപഭോക്താക്കളും പറയുന്ന കാര്യമാണെന്നും ഓര്‍ക്കുക.