പുതിയ വിദേശ നിക്ഷേപ നയ പരിഷ്‌കരണം നിരാശ ജനകം; വോള്‍ മാര്‍ട്ട്

February 20, 2019 |
|
News

                  പുതിയ വിദേശ നിക്ഷേപ നയ പരിഷ്‌കരണം നിരാശ ജനകം;  വോള്‍ മാര്‍ട്ട്

ഇ-കൊമേഴ്‌സ് രംഗത്തെ വിദേശ നിക്ഷേപ പരിഷ്‌കരണ നിയമത്തിനെതിര വാള്‍മാര്‍ട്ട്.  കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിദേശ നിക്ഷേപ നിയമ പരിഷ്‌കരണം നിരാശാജനകമാണെന്ന് വാള്‍മാര്‍ട്ട് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ ഡൗഗ് എംസിമില്ലന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പുതിയ പരിഷ്‌കരണത്തിനെതിരെ ആമസോണും ഫ്‌ളിപ്കാര്‍ട്ടും നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് ഇ-കൊമേഴ്‌സ് വ്യാപാരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തത്. കേന്ദ്രസര്‍ക്കാര്‍ പുതിയ നയം വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇ-കൊമേഴ്‌സ് കമ്പനികള്‍ രംഗത്തെിയത്. 

കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദേശ നിക്ഷേപ പരിഷ്‌കരണ നിയമം ഫിബ്രുവരി ഒന്നിന് നടപ്പിലാക്കേണ്ട ഒന്നായിരുന്നു. വിദേശ നിക്ഷേപ നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത നല്‍കിയില്ലെന്ന് ആവശ്യപ്പെട്ട് ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ രംഗത്തെത്തിയിരുന്നു

 

Related Articles

© 2024 Financial Views. All Rights Reserved