
വലപ്പാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള പോലീസിന് പിന്തുണയുമായി മണപ്പുറം ഫൗണ്ടേഷന്‍. വലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് കയ്യുറകള്‍, മാസ്‌കുകള്‍, സൈനിറ്റൈസര്‍, താമസ സൗകര്യത്തിനുള്ള കട്ടിലുകള്‍, കിടക്കകള്‍ എന്നിവ നല്‍കി.
മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് മാനേജര്‍ ശില്‍പ സെബാസ്റ്റ്യന്‍ ഇവ വലപ്പാട് പൊലീസ് സ്റ്റേഷന്‍ സി.ഐ സുമേഷിനു കൈമാറി. സ്റ്റേഷന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി എ . നൂറുദ്ധീന്‍, സ്റ്റേഷന്‍ പി ആര്‍ ഓ അസീസ് ശ്രുതി ബിബിന്‍ എന്നിവര്‍ പങ്കെടുത്തു.