
ചൈനീസ് കമ്പനിയായ ഷവോമി ഇന്ത്യയിലിപ്പോള്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഉത്സവകാല സീസണില്‍ മാത്രം ഇന്ത്യയില്‍ ആകെ വിറ്റഴിച്ചത് അഞ്ച് ലക്ഷം സ്മാര്‍ട് ടിവികളാണ്. ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെയുള്ള വില്‍പ്പനയിലൂടെയാണ് കമ്പനി ഈ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. നവരാത്രിയില്‍ നീണ്ടുനിന്ന 24 ദിവസംകൊണ്ടാണ് കമ്പനി വില്‍പ്പനയിലൂടെ റെക്കോര്‍ഡ് നേട്ടം കൊയ്തത്.എംഐഡോട്ട്കോം, ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെയും ഹോം അപ്ലയന്‍സ് ഷോപ്പുകളിലൂടെയുമായിരുന്നു കമ്പനി റെക്കോര്‍ഡ് നേട്ടം കൊയ്താണ് മുന്നേറ്റം നടത്തിയിട്ടുള്ളത്.
അതേസമയം ഇന്ത്യയില്‍ അടുത്തിടെ നടന്ന ഉത്സവ സീസണില്‍ നടന്ന ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ടിവി ഇനത്തില്‍ ആമസോണിസോണിലൂടെയും, ഫ്‌ളിപ്പ്കാര്‍ട്ടിലടെയും കൂടുതല്‍ വിറ്റഴിച്ച തുക ഷവോമിയുടേതാണെന്നാണ് റിപ്പോര്‍ട്ട്. സാമാര്‍ട് ഫോണ്‍ വിപണിയിലടക്കം ഷവോമി നിലവില്‍ വന്‍കുതിച്ചുചാട്ടമാണ് നടത്തുന്നത്. ഐഡിസി ഡാറ്റാ റെക്കോര്‍ഡില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ചൈനീസ് കമ്പനികളുടെ കടന്നുകയറ്റം മറ്റ് കമ്പനികള്‍ക്ക് വന്‍ വെല്ലുവിളിയാണ് ഇതുവരെ ഉണ്ടാക്കിയിട്ടുള്ളത്.