ഡിഎംഐ ഫിനാന്‍സ്-ഗൂഗിള്‍ പേ പങ്കാളിത്തം; ഇനി കൂടുതല്‍ പേര്‍ക്ക് വായ്പ ലഭിക്കും

February 15, 2022 |
|
News

                  ഡിഎംഐ ഫിനാന്‍സ്-ഗൂഗിള്‍ പേ പങ്കാളിത്തം; ഇനി കൂടുതല്‍ പേര്‍ക്ക് വായ്പ ലഭിക്കും

ഗൂഗിള്‍ പേ വഴി ഇനി കൂടുതല്‍ പേര്‍ക്ക് വായ്പ ലഭിക്കും. ഡിജിറ്റല്‍ വാലറ്റിന്റെ ഉപയോക്താക്കള്‍ക്ക് ലോണുകള്‍ വാഗ്ദാനം ചെയ്യാന്‍ ഡിഎംഐ ഫിനാന്‍സ് ഗൂഗിള്‍ പേയെ പങ്കാളിയാക്കുന്നു. യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പേയില്‍ തന്നെ വായ്പാ ഓപ്ഷന്‍ കാണാന്‍ കഴിയും. ഡിഎംഐ ഫിനാന്‍സ് ആപ്പുമായി സംയോജിപ്പിച്ചും വായ്പ നല്‍കും.

ഗൂഗിള്‍ പേയുമായി ഡിഎംഐ അക്കൗണ്ട് ബന്ധിപ്പിച്ചവര്‍ക്കായിരിക്കും ഈ സൗകര്യം ലഭിക്കുക എന്ന ധനകാര്യ സ്ഥാപനത്തിന്റെ അറിയിപ്പുണ്ട്.പരമാവധി 36 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കാവുന്ന വായ്പ, ഒരു ലക്ഷം രൂപ വരെയാകും ലഭ്യമാകുക. രാജ്യത്ത് പതിനയ്യായിരത്തോളം പിന്‍ കോഡുകളിലുടനീളം ഈ സൗകര്യം ലഭ്യമാകും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved