ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്നത് ജോലി ചെയ്യാനല്ലെന്ന് റിപ്പോര്‍ട്ട്; പിന്നെയോ?

September 30, 2020 |
|
News

                  ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്നത് ജോലി ചെയ്യാനല്ലെന്ന് റിപ്പോര്‍ട്ട്; പിന്നെയോ?

ഇന്ത്യയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്നത് ജോലി ചെയ്യാനല്ലെന്ന് പഠനഫലം. സാമൂഹ്യ ഇടപെടലുകള്‍ക്കും ആരാധനകള്‍ക്കും മറ്റുമായി 90 ശതമാനമാനം സമയം ചെലവിടുമ്പോള്‍ ജോലിയുടെ കാര്യത്തില്‍ ഇത് 38.2 ശതമാനം മാത്രമാണെന്നാണ് സ്റ്റാറ്റിറ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നത്.

എന്‍എസ്എസ് റിപ്പോര്‍ട്ട്: ടൈം യൂസ് ഇന്‍ ഇന്ത്യ 2019 എന്ന പേരില്‍ പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ തെളിയുന്നത് രസകരമായ കാര്യങ്ങളാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നഗര-ഗ്രാമപ്രദേശങ്ങളിലെ 1.39 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയിരിക്കുന്നത്. ഒരു ദിവസം ശരാശരി 429 മിനുട്ടാണ് (ഏകദേശം ഏഴ് മണിക്കൂര്‍) ഒരിന്ത്യക്കാരന്‍ ജോലിക്കായി സമയം ചെലവിടുന്നത്. അതേസമയം 726 മിനുട്ട് (ഏകദേശം 12 മണിക്കൂര്‍) സമയവും സ്വയം ഒരുങ്ങാനും പരിപാലിക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതില്‍ സ്ത്രീയേക്കാള്‍ ഏറെ സമയം ചെലവിടുന്നത് പുരുഷന്മാര്‍ എന്നതാണ് ശ്രദ്ധേയം. ആകെ സമയത്തിന്റെ 11.4 ശതമാനമാണ് തൊഴിലെടുക്കാനും അനുബന്ധ കാര്യങ്ങള്‍ക്കായും വിനിയോഗിക്കുന്നുള്ളൂ. അതേസമയം സെല്‍ഫ് കെയറിംഗിനായി 50.4 ശതമാനം സമയം വിനിയോഗിക്കുന്നു. സ്ത്രീകളേക്കാള്‍ കൂടുതല്‍ സമയം പുരുഷന്‍ തൊഴിലിനായി മാറ്റിവെക്കുന്നുണ്ട്.

കൂലി ലഭ്യമാകാത്ത പ്രവര്‍ത്തനങ്ങളില്‍ 63.6 ശതമാനം പങ്കാളിത്തം ഉണ്ടാകുമ്പോള്‍ കൂലി ലഭിക്കുന്ന ജോലികള്‍ക്കായി 36.2 ശതമാനം സമയമാണ് ചെലവഴിക്കുന്നത്. രാജ്യത്തെ ആറു വയസ്സിന് മുകളിലുള്ള 4.48 ഓളം ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. രാജ്യത്തെ ജനങ്ങള്‍ എത്ര സമയം ഏതൊക്കെ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നു എന്ന കാര്യങ്ങള്‍ സര്‍വേയിലൂടെ മനസ്സിലാക്കാനാവുന്നു.

Read more topics: # india, # job,

Related Articles

© 2025 Financial Views. All Rights Reserved