തമാശയ്ക്ക് വേണ്ടി സൃഷ്ടിച്ച ക്രിപ്‌റ്റോകറന്‍സി, മൂല്യം കുതിച്ചത് 400 ശതമാനം!

April 22, 2021 |
|
News

                  തമാശയ്ക്ക് വേണ്ടി സൃഷ്ടിച്ച ക്രിപ്‌റ്റോകറന്‍സി, മൂല്യം കുതിച്ചത് 400 ശതമാനം!

ന്യൂയോര്‍ക്ക്: തമാശയ്ക്ക് വേണ്ടി സൃഷ്ടിച്ച ഒരു ക്രിപ്‌റ്റോകറന്‍സി ഇന്ന് വന്‍കിട കമ്പനികളെയെല്ലാം അമ്പരപ്പിച്ച് മുന്നേറുകയാണ്. ഡോജ്‌കോയിന്‍ എന്ന താരതമ്യേന അപ്രസക്ത കറന്‍സി കഴിഞ്ഞയാഴ്ച്ച കുതിച്ചത് 400 ശതമാനം. ലോകത്ത് ഇന്ന് ക്രിയവിക്രയം ചെയ്യപ്പെടുന്ന ഡോജ്‌കോയിനുകളുടെ മൂല്യം 50 ബില്യണ്‍ ഡോളര്‍ പിന്നിട്ടതായി കോയിന്‍മാര്‍ക്കറ്റ്ക്യാപ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.   

അതായത് ബഹുരാഷ്ട്ര ഓട്ടോ ഭീമനായ ഫോര്‍ഡിനേക്കാളും വന്‍കിട കമ്പനിയായ ക്രാഫ്റ്റിനേക്കാളും മൂല്യം സോഷ്യല്‍ മീഡിയയില്‍ തമാശയ്ക്ക് തുടങ്ങിയ ഡോജ്‌കോയിന് കൈവന്നു. ട്വിറ്ററിന്റെ മൂല്യത്തിനടുത്ത് എത്തുമത്രെ ഡോജ്‌കോയിനുകളുടേത്. ക്രിപ്‌റ്റോകറന്‍സികളിലെ ഈ കുതിപ്പിനെ വളരെ ആശ്ചര്യത്തോടെയാണ് ഇപ്പോള്‍ വിപണി നോക്കിക്കാണുന്നത്. വിവിധ രാജ്യങ്ങള്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെങ്കിലും ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ സാഹചര്യത്തില്‍ ക്രിപ്‌റ്റോകറന്‍സികളോട് ഏത് തരത്തിലുള്ള സമീപനം സ്വീകരിക്കണമെന്ന ആശയക്കുഴപ്പം രാജ്യങ്ങള്‍ക്കുണ്ട്. ജനകീയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് ടെസ്ല ഇലക്ട്രിക് കാര്‍ വാങ്ങാമെന്ന് നേരത്തെ സംരംഭകന്‍ ഇലോണ്‍ മസ്‌ക്ക് വ്യക്തമാക്കിയിരുന്നു. ബിറ്റ്‌കോയിനിന്റെ മൂല്യത്തില്‍ അത് വലിയ വര്‍ധനവുണ്ടാക്കുകയും ചെയ്തു.

Related Articles

© 2025 Financial Views. All Rights Reserved