
ഇന്ന് മുതല്‍ രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് ചിലവേറുന്നു. വ്യോമയാന മന്ത്രാലയം ആണ് ഇത് സബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. ഏറ്റവും കുറഞ്ഞ നിരക്കിലെ മുതല്‍ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളില്‍ 12.5 ശതമാനം ആണ് വര്‍ദ്ധന. 7.5 ശതമാനം കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്താന്‍ എയര്‍ലൈനുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡിന് മുമ്പുള്ള 72.5 ശതമാനം സര്‍വീസുകളും പുനരാരംഭിച്ചേക്കും.
ജൂലൈ അഞ്ച് മുതല്‍ എയര്‍ലൈന്‍ കമ്പനികള്‍ കോവിഡിന് മുന്‍പുള്ള 65 ശതമാനത്തോളം ആഭ്യന്തര ഫ്‌ലൈറ്റ് സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. ടിക്കറ്റ് നിരക്കുകള്‍ ഉയരുന്നതോടെ. ഡല്‍ഹി-മുംബൈ യാത്രക്കുള്ള മിനിമം ചാര്‍ജ് 4700 രൂപയില്‍ നിന്ന് 5,287 രൂപയായി ഉയരും. പരമാവധി നിരക്ക് 13,000 രൂപയില്‍ നിന്ന് 14,625 രൂപയായാണ് ഉയരുന്നത്.
വിമാനക്കമ്പനികളുടെ പ്രവര്‍ത്തന ചെലവിന്റ ഏകദേശം 40 ശതമാനം വരുന്ന ഇന്ധനവില യാണ് വിമാന ടിക്കറ്റ് വില വര്‍ദ്ധനയിലേക്ക് നയിക്കുന്നത്. ഈ വര്‍ഷം നാലാമത്തെ തവണയാണ് ആഭ്യന്തര വിമാന നിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. കൊവിഡ് മൂലം സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നതിനാല്‍ മിക്ക വിമാനക്കമ്പനികളും കോടികളുടെ നഷ്ടം നേരിട്ടിരുന്നു.
ആഭ്യന്തര യാത്രികര്‍ക്ക് ഈടാക്കുന്ന 150 രൂപ സുരക്ഷാ ഫീസും ജിഎസ്ടിക്കും പുറമെയാണ് ഈ നിരക്ക് വര്‍ദ്ധന എന്നതും ശ്രദ്ധേയമാണ്. 2020 മെയ് 25 ന്, ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്താന്‍ സര്‍ക്കാര്‍ വിമാനക്കമ്പനികളെ അനുവദിച്ചിരുന്നു. യാത്രാ സമയത്തെ അടിസ്ഥാനമാക്കിയാണ് പുതിക്കിയ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരുന്നത്. 40 മിനിറ്റില്‍ താഴെയുള്ള ഫ്‌ലൈറ്റ് യാത്രകള്‍ക്ക് തുടങ്ങി 3-3.5 മണിക്കൂര്‍ വരെ നീളുന്ന വിമാന യാത്ര ദൈര്‍ഘ്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നത്.